• ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ…
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ…
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി.…
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ –
Written by:
P S Cherian
വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

P S Cherian - ARTICLES - October 31, 2026
P S Cherian
123 views 10 secs 0 Comments

വ്യക്തിപരമായ ഒരു വിലാപഗീതമാണ് 28-ാം സങ്കീർത്തനം. എന്നാൽ അത് പിന്നീട് ഉത്തരം ലഭിച്ചതിനുള്ള സ്തോത്ര ഗീതമായി മാറുന്നു. നീതിക്കുവേണ്ടിയുള്ള പ്രാർത്ഥനയായ 26-ാം സങ്കീർത്തനത്തോടു ചേർത്തുവായിക്കാവുന്ന ഒന്നാണ് ഈ സങ്കീർത്തനം. എന്നാൽ 28-ാം സങ്കീർത്തനം കരുണയ്ക്കുവേണ്ടിയുള്ള അപേക്ഷയാണ്. ഈ രണ്ടു സങ്കീർത്തനങ്ങളിലും വിടുതലിനായുള്ള പ്രാർത്ഥനയും ദൈവത്തിന്റെ രക്ഷാസാന്നിധ്യത്തിന്റെ പ്രതീകമായ ദൈവാലയവും പ്രധാന വിഷയങ്ങളായി കടന്നുവരുന്നു.
ദാവീദിന്റെ രണ്ടാമത്തെ രാജകീയ അഭിഷേക സമയത്ത് (2 ശമു :2:4 ) ഇത് എഴുതി എന്ന് കരുതി വരുന്നു. ബേത്‌ലഹേമിൽ വച്ച് ഒന്നാമത്തെ അഭിഷേകം നടന്നു (ശമു.16: 1-13). അവസാനം എല്ലാ യിസ്രായേലിനും വേണ്ടി രാജാവായി (2 ശമു 5:3).

സഹായത്തിനായുള്ള നിലവിളി (28:1-5)

ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയാത്ത അവസ്ഥ സങ്കീർത്തനക്കാരനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ പ്രാർത്ഥനകൾക്ക് ദൈവത്തിൽനിന്ന് മറുപടി ലഭിക്കാതെ നിശ്ശബ്ദത അനുഭവപ്പെടുന്നതായി അദ്ദേഹം കരുതി. ഒന്നാം വാക്യത്തിൽ പരാമർശിക്കുന്ന ‘പാതാളം’ (Pit) മരിച്ചവരുടെ വാസസ്ഥലമായ ഷെയോൽ (Sheol) എന്നതിന്റെ പര്യായമാണ്.
ദൈവത്തെ “ എന്റെ പാറയായുള്ളോവേ” എന്ന് ദാവീദ് അഭിസംബോധന ചെയ്യുന്നു. മാറ്റമില്ലാത്ത ദൈവിക സ്വഭാവത്തിന്റെ വിശേഷണമാണിത് (28.1;18:2; 19:14;62:2,6; 144:1). പിളർക്കപ്പെട്ട പാറ എന്ന് യേശുക്രിസ്തുവിനെ തിരുവെഴുത്ത് വിശേഷിപ്പിക്കുന്നു.

ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക് (Holy of Holies), ദൈവത്തിന്റെ സാന്നിധ്യം വസിക്കുന്ന ഇടത്തേക്ക് അഭിമുഖമായി അദ്ദേഹം പ്രാർത്ഥനയിൽ കൈകൾ ഉയർത്തി (വാ. 2). ഇവിടെയാണ് ദൈവസാന്നിധ്യം വസിക്കുന്നത്. എബ്രായരുടെ ഇടയിൽ പ്രാർത്ഥനയ്ക്കുള്ള സാധാരണ രീതി നിന്നുകൊണ്ട് കൈകൾ ഉയർത്തി, കൈപ്പത്തികൾ മുകളിലേക്ക് തുറന്ന്, സ്വർഗ്ഗത്തിങ്കലേക്ക് നോക്കി പ്രാർത്ഥിക്കുക എന്നതായിരുന്നു. മുട്ടുകുത്തി പ്രാർത്ഥിക്കുക, കുമ്പിടുക, കൈകൾ കൂപ്പുക തുടങ്ങിയ രീതികൾ മധ്യകാലഘട്ടത്തിലാണ് പ്രചാരത്തിലായത്.

പ്രപഞ്ചത്തിന്റെ ധാർമ്മിക നീതിവ്യവസ്ഥ നിലനിൽക്കണമെന്നും ദുഷ്ടന്മാർ തങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ചുള്ള പ്രതിഫലം പ്രാപിക്കണമെന്നും സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നു (വാ. 4-5). അതേസമയം ദുഷ്ടന്മാർക്ക് ലഭിക്കുന്ന അതേ വിധി തനിക്കു വരാതിരിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു (വാ. 3).

ഉത്തരം ലഭിച്ച പ്രാർത്ഥന (28:6-7)

ആറാം വാക്യത്തിൽ സങ്കീർത്തനത്തിന്റെ ഭാവത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം സംഭവിക്കുന്നു. പ്രാർത്ഥന കേട്ട് ഉത്തരം നൽകിയ ദൈവത്തെ സങ്കീർത്തനക്കാരൻ സ്തുതിക്കാൻ ആരംഭിക്കുന്നു. ഇതുവരെ അപേക്ഷയും നിലവിളിയുമായിരുന്ന പ്രാർത്ഥന ഇപ്പോൾ ആരാധനയ്ക്കും സ്തുതിക്കും വഴിമാറുന്നു.

ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്ന ഉറച്ച വിശ്വാസവും നന്ദിയും ആരാധനയും ഈ ഭാഗത്ത് പ്രകടമാകുന്നു. ദൈവത്തിലുള്ള വിശ്വാസം പ്രതിസന്ധിയുടെ നടുവിലും സങ്കീർത്തനക്കാരന് പ്രത്യാശയും ആത്മവിശ്വാസവും നൽകുന്നു.

രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന (28:8-9)

ഈ വാക്യങ്ങളിൽ ശ്രദ്ധ വ്യക്തിപരമായ പ്രാർത്ഥനയിൽനിന്ന് രാജ്യത്തിനും ജനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലേക്ക് മാറുന്നു.

യഹോവ “എന്റെ ബലവും പരിചയും” ആകുന്നു എന്ന് വാക്യം 7ൽ പറയുന്നു. ദൈവത്തിന്റെ സംരക്ഷണവും ബലവും അവിടുന്ന് നമ്മിലേക്കു നൽകുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ദൈവം തന്റെ ജനത്തിന്റെ ‘ബലവും’ ‘രക്ഷാദുർഗ്ഗവും’ ആകുന്നു (വാ. 8). അവസാന വാക്യം നിരവധി ചെറിയ അപേക്ഷകളുടെ സമാഹാരമാണ്: “നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കണമേ,അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കണമേ.”

ദൈവം തന്റെ ജനത്തെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും നയിക്കുകയും ചെയ്യുന്നവനാണെന്ന വിശ്വാസമാണ് ഈ പ്രാർത്ഥനയിൽ പ്രകടമാകുന്നത്.

ആത്മീയ പാഠം

ചിലരുടെ മതവിശ്വാസം അനുഷ്ഠിക്കേണ്ട നിയമങ്ങളുടെയും പാലിക്കേണ്ട വിലക്കുകളുടെയും ഭാരമായി മാറുന്നു. എന്നാൽ ബൈബിൾ അവതരിപ്പിക്കുന്ന വിശ്വാസം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ്. ആ ബന്ധത്തിൽ മനുഷ്യൻ ദൈവത്തെ വഹിക്കുകയല്ല, മറിച്ച് ദൈവമാണ് മനുഷ്യനെ വഹിക്കുന്നത്.

അതിനാൽ യഥാർത്ഥ വിശ്വാസജീവിതം ഭാരമുള്ളതല്ല; ദൈവത്തിന്റെ കരുതലിലും സംരക്ഷണത്തിലും ആശ്രയിക്കുന്ന ജീവിതമാണ്.

ജോൺ ഡർഹാം (John Durham) ഈ സങ്കീർത്തനത്തിന്റെ പ്രധാന പാഠത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നത് ഇപ്രകാരമാണ്: “ഒന്നാമതായി അന്വേഷിക്കേണ്ടത് ദൈവത്തെയാണ്; വിടുതലിനെയല്ല.”

അതായത്, നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിൽനിന്നുള്ള വിടുതൽ മാത്രം ലക്ഷ്യമാക്കാതെ, വിടുതൽ നൽകുന്ന ദൈവത്തെത്തന്നെ ഒന്നാമതായി അന്വേഷിക്കണം. ദൈവവുമായുള്ള ബന്ധമാണ് നമ്മുടെ വിശ്വാസജീവിതത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം.

പ്രതിസന്ധികളിൽ ദൈവം നിശ്ശബ്ദനാണെന്ന് തോന്നിയാലും പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുക. ദൈവം നമ്മുടെ നിലവിളി കേൾക്കുന്നവനും തന്റെ ജനത്തെ വഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനുമാണ്.

TAGS:
PREVIOUS
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
NEXT
പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2755 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1919 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1708 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1029 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1338 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1256 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1202 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1216 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 16, 2025
05.02.2025
September 27, 2025
ആത്മാവിന്റെ സംഗീതം | പി.എസ്. ചെറിയാൻ
September 19, 2026
Echoes of Truth|A Small View of God, A Large View of Problems: Alex Mulamootil California
August 30, 2026
തിരുസന്നിധിയിൽ – 32|”ലിവിംഗ് ടുഗെതർ”?|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
Leave a Reply

Click here to cancel reply.

Recent Posts

  • ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ്(77) നിര്യാതനായി.സംസ്കാരം നവംബർ 7 ശനിയാഴ്ച ഡാളസിൽ
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved