വാഷിംഗ്ടൺ: മിഡ്ടേം തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇറാനിൽ ആക്രമണം പുനരാരംഭിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ആലോചിക്കുന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് അടിയന്തര യോഗം നടത്തി. ഇറാനിൽ ശേഷിക്കുന്നത് നശിപ്പിക്കാതിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ മറിച്ച് സംഭവിച്ചേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണം ഒഴിവാക്കാൻ മദ്ധ്യസ്ഥ രാജ്യമായ ഖത്തർ ശ്രമം ശക്തമാക്കി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ട്രംപുമായി ഫോൺ സംഭാഷണം നടത്തി. സമാധാന കരാർ യാഥാർത്ഥ്യമാക്കാനാണ് ശ്രമം. ഉപരോധങ്ങൾ നീക്കുന്നത് അടക്കം നിബന്ധനകൾ അംഗീകരിച്ചാൽ ആണവ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകാമെന്ന് ഇറാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി യു.എസിനെ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ ആക്രമണത്തിൽ മൂന്ന് കപ്പലുകൾക്ക് തീപിടിച്ചു

