തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ വച്ച് നടക്കും. Eusebeia (1 തിമോ. 6:11) എന്നതാണ് ചിന്താവിഷയം. അനുഗ്രഹീതരായ ദൈവദാസീദാസന്മാർ ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ക്രമീകരണങ്ങൾ ആരംഭിച്ചതായി ജനറൽ പ്രസിഡന്റ് പാസ്റ്റർ വിൻസെന്റ് മാത്യു , ജനറൽ സെക്രട്ടറി പാസ്റ്റർ പോൾസൺ വി എസ് , ജനറൽ ട്രഷറർ ബ്രദർ ബോബി മാത്യു , ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുമേഷ് സുകുമാരൻ എന്നിവർ അറിയിച്ചു.
വാർത്ത: ജെ പി വെണ്ണിക്കുളം

