ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ ( വൈ പി ഇ ) കർണാടക സ്റ്റേറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷമുള്ള പ്രവർത്തനോദ്ഘാടനം ഇന്ന് ജൂൺ 6 ന് ചർച്ച് ഓഫ് ഗോഡ് കർണാടക ആസ്ഥാന മന്ദിരത്തിൽ നടക്കും.
രാവിലെ 10ന്
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ സുജിത്ത് എം.സുനിൽ മുഖ്യ പ്രഭാഷണം നടത്തും.
വൈ.പി.ഇ പ്രസിഡൻ്റ് പാസ്റ്റർ ബ്ലെസൺ ജോൺ
അധ്യക്ഷനായിരിക്കും.
കൊത്തന്നൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് ആർ.എഫ്. കുക്ക് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സഭകളിലെ യുവജനങ്ങളും ശുശ്രൂഷകരും പങ്കെടുക്കും.
വൈ പി ഇ സെക്രട്ടറി സന്തോഷ് കുര്യൻ , ട്രഷറർ അലൻ ബിനു എന്നിവർ നേതൃത്വം നൽകും.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ
