കൊട്ടാരക്കര: വേങ്ങൂർ ട്രൂ ലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയുടെ പതിനാലാമത് ഗ്രാജുവേഷൻ ഫെബ്രുവരി അഞ്ചിന് റവ. ഡോ. വി. എം. ജേക്കബിന്റെ അധ്യക്ഷതയിൽ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. റവ.സാം ജോർജ്, റവ.ഡോ. ബാബു തോമസ്, റവ.ഡോ. ഷാജി കെ. ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് റവ.ഡോ. സാമുവേൽ കുഞ്ഞുമോൻ മുഖ്യ പ്രഭാഷണം നടത്തി വേദപഠനം പൂർത്തിയാക്കിയ 70 കുട്ടികൾക്ക് ബിരുദങ്ങൾ നൽകി. പ്രിൻസിപ്പാൾ ജെറിൻ റോബർട്ട് ഓൺലൈൻ, ഓഫ് ലൈൻ കോഴ്സുകളായ ബി.ടിഎച്ച്, എം.ഡിവ്, എം.ടിഎച്ച്, ഡി.മിൻ ( ഇംഗ്ലീഷ്, മലയാളം, തമിഴ്) എന്നിവയെ കുറിച്ച് വിശദീകരണം നൽകി. ഈ വർഷം മുതൽ എം. ടിഎച്ച് മലയാളം മീഡിയത്തിലും ആരംഭിക്കുന്നു. കോളേജിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്രിൻസിപ്പാളുമായി ബന്ധപ്പെടുക. നാലാം തീയതി ആരംഭിച്ച പാസ്റ്റേഴ്സ് കോൺഫറൻസും അഞ്ചാം തീയതി സമാപിച്ചു. ജോൺസൺ തോമസ്, കെ. പി. തോമസ് എന്നിവർ നേതൃത്വം നൽകി. എഡിസൺ തോമസ് സ്വാഗതവും റോഷൻ ടി. ജോസഫ് നന്ദിയും പറഞ്ഞു.
വേങ്ങൂർ ട്രൂ ലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരി ഗ്രാജുവേഷൻ
Oplus_0
