യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായത്തിൽ നിക്കോദിമോസ് യേശുവിനെ കാണുവാൻ വന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞാഴ്ച നാം ചിന്തിച്ചത്. അദ്ദേഹത്തെ യേശുവിങ്കലേക്ക് ആകർഷിച്ചത് യേശു ചെയ്ത അത്ഭുതങ്ങൾ ആയിരുന്നു . അതേ
ക്കുറിച്ച് വളരെ പ്രശംസിക്കുന്ന വാക്കുകൾ അദ്ദേഹം പറയുന്നുണ്ട് .
“അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു ” ( യോഹ 3:2 ).
വളരെ നല്ല കാര്യമാണ് അദ്ദേഹം യേശുവിനെക്കുറിച്ച് പറഞ്ഞത് .മറ്റുള്ളവർ യേശുവിനെ പ്രശംസിക്കുന്നത് കേൾക്കുന്നത് നമുക്കും താൽപര്യമാണ് .രക്ഷിക്കപ്പെട്ടവരുടെ സുവിശേഷ പ്രസംഗങ്ങളെക്കാൾ ഇക്കാലത്ത് ചില വിശ്വാസിക
ൾക്ക് താൽപര്യം രാഷ്ട്രീയക്കാരുടെ സുവിശേഷ പ്രസംഗമാണ് .
രക്ഷിക്കപ്പെടാത്ത പലരും യേശുവിനെക്കുറിച്ച് പ്രസംഗിക്കുകയും
എഴുതുകയും ചെയ്യാറുണ്ട്. അവരെ കാണുമ്പോൾ തന്നെ
ആത്മാവിലാകുന്നവരും ഉണ്ട് . ചിലർക്ക് അപ്പോൾ ദൂത് പ്രകാശിച്ച്
പ്രവചിക്കുകയും ചെയ്യും .എന്നാൽ ഇതെല്ലാം ഒരു മാർക്കറ്റിംഗ്
തന്ത്രം ആണെന്ന് എത്ര പേർ തിരിച്ചറിയുന്നു ?സിസ്റ്റത്തിൻ്റെ
കുഴപ്പം ആണ് !
രാഷ്ട്രീയക്കാർ പെന്തക്കോസ്ത് വേദിയിൽ വന്നാൽ “പ്രയ്സ് ദ
ലോർഡ് ” പറയും. പള്ളിയിൽ ചെന്നാൽ ” ഈശോ മശിഹാക്ക്
സ്തുതി”പറയും. ഓരോരുത്തരുടെയും വിശ്വാസവും രീതികളും
അവർക്കറിയാം. ഓരോ മതക്കാരുടെ അടുക്കൽ ചെല്ലുമ്പോഴും
അവരുടെ ദൈവത്തെ വാനോളംപുകഴ്ത്തും. അമ്പലത്തിൽ പോയി ഗാനമേള നടത്തുന്നവർ, ബാറിൽ ഡിസ്കോ ഡാൻസിന്പാടുന്നവർ,കൺവൻഷനു വന്നു പാടിയാലും ചിലർക്ക് കുഴപ്പമില്ല.
അത് അവരുടെ “പ്രഫഷൻ ” ആണെന്നാണ് ചിലർ പറയുന്നത് .
വേശ്യാവൃത്തിയും ഒരു പ്രഫഷൻ ആണ് ,
ചാരായം വാറ്റുന്നതും
അവരുടെ പ്രഫഷൻ ആണ്. ഇതൊക്കെ സഭ അംഗീകരിക്കുമോ ?
നിക്കോദിമോസിൻ്റെ പ്രശംസ കേട്ട് യേശു മയങ്ങിയില്ല. മുഖത്തു നോക്കി പറഞ്ഞു യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” ( യോഹ. 3:3 ). ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടോ, എഴുതിയതു കൊണ്ടോ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല, പുതുതായി ജനിക്കണം .
യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നവർ കുറഞ്ഞ പക്ഷം, യേശു
ജഡത്തിൽ വെളിപ്പെട്ട ദൈവമാണെന്നും ഏക രക്ഷിതാവാണെന്നും വിശ്വസിക്കണം. വേണ്ടേ ? അതോ കുറച്ച് പ്രശംസ
മതിയോ ?
