Unless the Lord builds…
Unless the Lord watches…
(Psalms 127:1)
യഹോവയെ കൂടാതെ നാം പണിയുന്നതെല്ലാം വ്യർത്ഥമാണ്.
യഹോവ പണിയാതിരുന്നാൽ എല്ലാം പരാജയമാണ്.
യഹോവയെ കൂടാതെ മനുഷ്യൻ ചെയ്ത ആദ്യത്തെ ഉദ്യമം ബാബേൽ ഗോപുരം പണിയാണ്.
“നമുക്ക് ഒരു പേരുണ്ടാക്കുക”
(Genesis 11:4)
നാം ഭൂതലത്തിൽ ഒക്കെയും ചിതറി പോകാതിരിക്കാൻ ഒരു പട്ടണവും, ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക.
നമുക്ക് ഒരു പേരുണ്ടാക്കുക എന്ന് അവർ പറഞ്ഞു.
ചിതറി പോകാതിരിപ്പാൻ പട്ടണം,
പേരുണ്ടാക്കാൻ ഒരു ഗോപുരം…
അതിന്റെ അഗ്രം സ്വർഗ്ഗത്തോളം എത്തണം…
(a tower with its top in the heavens)
സ്വർഗ്ഗത്തോളം എത്തുന്ന ടവർ പണിയുവാൻ സ്വർഗ്ഗത്തിലുള്ളവനെ കൂട്ടുപിടിക്കുന്നില്ല…
വരുവിൻ നമുക്ക് പണിയാം..
they said to one another… Come let us make…
Come let us build…
(Genesis 11:3,4)
തുടക്കം മനോഹരമായിരുന്നു…
നന്നായി പ്ലാൻ ചെയ്തു.. എങ്ങനെ ചെയ്യണം?
ശിനാർ ദേശത്ത് ഒരു നല്ല സമഭൂമി കണ്ടു…
സ്വന്തമായി ഇഷ്ടിക ഉണ്ടാക്കി നന്നായി ചുട്ടെടുത്തു..
പശ മണ്ണ് നന്നായി ക്രമീകരിച്ചു…
സ്ഥലം..സാമഗ്രികൾ..
പണിയുവാനുള്ള ജനങ്ങൾ…എല്ലാം ഉണ്ട്.
എല്ലാ സിസ്റ്റമാറ്റിക് ആയിരുന്നു…!
മനുഷ്യൻ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന് യഹോവ ഇറങ്ങിവന്നു…
“അവർ ചെയ്യുവാൻ നിരൂപിക്കുന്നത് ഒന്നും അവർക്ക്അസാധ്യമാവുകയില്ല “
അത്രയും പെർഫെക്റ്റ് ആയിരുന്നു അവരുടെ പണി.
എന്നാൽ ദൈവത്തെ കൂടാതെ പണി ആരംഭിച്ചപ്പോൾ സംഭവിച്ച മൂന്ന് കാര്യങ്ങൾ പറയട്ടെ…
ഒന്ന് :
CONFUSE
രണ്ട് :
SCATTERED
മൂന്ന് :
LEFT OFF
“ഭാഷ കലങ്ങി..
ഭൂതലത്തിൽ എങ്ങും ചിന്നിച്ചു..
പട്ടണം പണിയുന്നത് വിട്ടു കളഞ്ഞു… “
കർത്താവ് കൂടെ ഇല്ലെങ്കിൽ ഒന്നാമത് സംഭവിക്കുന്ന പരാജയം കൺഫ്യൂഷനാണ്.
ഒരാൾ പറയുന്നത് മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല…
ആശയവിനിമയം ഒരു പ്രധാനപ്പെട്ട വിഷയമാണ്.
മനസ്സിലുള്ള കാര്യം അതേപടി മറ്റുള്ളവരെ പറഞ്ഞു ഫലിപ്പിക്കുക എന്നത് പ്രധാനമാണ്…
നാം പറയുന്നത് മറ്റുള്ളവർക്കും, മറ്റുള്ളവർ പറയുന്നത് നമുക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ!!
ഐക്യത നഷ്ടപ്പെട്ടാൽ പിന്നെ ചിന്നിച്ചിതറും…
കൂടെ നിൽക്കേണ്ടവർ കൂടെ നിൽക്കാതിരുന്നാൽ,
പിന്നെ മറ്റാരെയും കൂടെ കൂട്ടിയിട്ട് കാര്യമില്ല.
പണി നടക്കണമെങ്കിൽ പണി അറിയാവുന്നവൻ കൂടെ വേണം.
പണി അറിയാവുന്നവന് നാം പറയുന്നത് മനസ്സിലാകുന്നതുമില്ല.
നാം പറയുന്നത് മനസ്സിലാക്കുന്നവന് പണിയും അറിയുകയില്ല…
അവസാനം പണി ഉപേക്ഷിച്ചു.
സാക്ഷാൽ ദൈവം തമ്പുരാൻ സർട്ടിഫിക്കറ്റ് കൊടുത്താലും,
ദൈവത്തെ കൂടെ കൂട്ടി ഇല്ലെങ്കിൽ പിന്നെ പരാജയമാണ്..
അവർ അവസാനം
they left off building the city..
പണി ഉപേക്ഷിക്കുന്നു
ദൈവത്തെ കൂടാതെ സ്വർഗത്തോളമെത്താൻ ശ്രമിച്ചവർ…
ദൈവത്തെ കൂടാതെ പേരും പെരുമയും പ്രശസ്തിയും ഉണ്ടാക്കുവാൻ ശ്രമിച്ചവർക്ക് എന്ത് പറ്റി?
1) Confuse their language.
2) Scattered them abroad.
3) They left off building the city..!
എന്നാൽ യഹോവ പണിയാൻ തുടങ്ങിയാലോ..??
തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു..
(Psalms 127:2)
He gives to his beloved SLEEP.
ഉറക്കം കൊടുത്താലും,
ഉറക്കത്തിൽ കൊടുത്താലും ഫലം ഒന്നാണ്..!
ഒരു ഉറക്കം ഉണർന്നു വന്നപ്പോൾ…
ദാവീദ് വനാന്തരങ്ങളിൽ നിന്ന് രാജകൊട്ടാരത്തിൽ എത്തി…
ഒരു ഉറക്കമുണർന്നപ്പോൾ ജോസഫ് കാരാഗ്രഹത്തിൽ നിന്ന്
രാജ ഗ്രഹത്തിലെത്തി.
നമ്മുടെ പ്ലാനിനും പദ്ധതിക്കും അനുസരിച്ചൊന്നുമല്ല ദൈവപ്രവർത്തി…
ദൈവിക പദ്ധതിക്ക് അനുസരിച്ച് ഒന്നു നിന്നു കൊടുക്കുക മാത്രം…
ജീവിതാന്ത്യത്തിൽ തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ ആയിരിക്കും….!
