തിരുവല്ല: മഞ്ഞാടി ഐ പി സി പ്രെയർ സെൻ്റർ സ്റ്റേഡിയത്തിൽ ഐപിസി പ്രെയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘കരിസ്മ’ 21 ദിന ഉപവാസ ഉണർവ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.
മാർച്ച് 29 മുതൽ ഏപ്രിൽ 19 വരെയാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ
പാസ്റ്റർ രാജു പൂവക്കാല ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും രാവിലെ 10 മണി വൈകിട്ട് 6 മണിക്കും പൊതുയോഗങ്ങളും, രാവിലെ 6 മുതൽ തുടർന്ന് രാത്രി 12 മണി വരെ തുടർച്ചയായ പ്രാർത്ഥനകളും ഉണ്ടായിരിക്കും.
വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ സി.എച്ച്. ബിജു, അനീഷ് രാജ്, പ്രിൻസ് റാന്നി, ബി. മോനച്ചൻ, ടി.ഡി. ബാബു, സാം വർഗീസ്, സാം കമരകം, ഡോ. ജോയൽ മാത്തായി, സുഭാഷ് കുമരകം, കെ. ജോയ് ഡൽഹി, സക്കറിയ വർഗീസ് ജോൺ, ജോൺസൺ കടനാട്, രാഹുൽ എരുമേലി, പ്രിൻസ് കൊട്ടാരക്കര, ജെ. കുരിയൻ വാറങ്കൽ, ജെയ്സൺ കുരിയൻ വാറങ്കൽ, ബിജു എബ്രഹാം വാറങ്കൽ, നിക്സൺ സണ്ണി, അജി ഐസക്, അനൂപ് ജോസഫ് എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ പോൾസൺ ജോസഫിൻ്റെ നേതൃത്വത്തിൽ പ്രെയർ സെൻ്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ദൂരസ്ഥലങ്ങളിൽ നിന്നും ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് താമസസൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗങ്ങൾ ഐപിസി പ്രെയർ സെൻ്റർ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 9447563009, 9947032151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
