പട്ടാഴി: മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നവംബർ 18, 19 തീയതികളിൽ വൈകിട്ട് 6 മണി മുതൽ രാത്രി 9:30 വരെ പട്ടാഴി ആറാട്ടുപുഴ പുളിക്കുന്നിൽവീട് ജോർജ്ജുകുട്ടിയുടെ ഭവനാങ്കണത്തിലാണ് യോഗങ്ങൾ നടക്കുന്നത്.
യോഗത്തിന്റെ ഉദ്ഘാടനം എം.സി.സി. ശുശ്രൂഷകൻ റവ. എൽദോ എൻ. എം. നിർവ്വഹിക്കും. കൺവെൻഷൻ ദിവസങ്ങളിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ ദൈവവചന പ്രഘോഷണം നടത്തും.
എം.സി.സി. സിംഗേഴ്സ് പട്ടാഴി ഗാനശുശ്രൂഷ നിർവ്വഹിക്കുന്ന യോഗങ്ങളിൽ ഇവാഞ്ചലിസ്റ്റ് ജെയ്സൺ കടമ്പനാട് ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:റവ. എൽദോ എൻ. എം.: 9744739090ബ്രദർ ഡി. ജോർജ്ജുകുട്ടി: 7559901503

