തിരുവനന്തപുരം: ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 64-ാമത് ജനറൽ കൺവൻഷൻ ഡിസംബർ 4, 5, 6 തീയതികളിൽ കാട്ടക്കട ക്രിസ്തുരാജ ആഡിറ്റോറിയത്തിൽ നടക്കും. സഭയുടെ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സിംസൺ സുന്ദർരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സതീഷ് നെൽസൺ, ടിനു ജോർജജ്, ആൻസൺ പി മാത്യു എന്നിവർ പ്രസംഗിക്കും. കേരളത്തിലെ പ്രശസ്ത ക്രൈസ്തവ ഗായകർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
5 ന് രാവിലെ 10 ന് നടക്കുന്ന ഐക്യ ക്രിസ്തിയ മഹാസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ക്രിസ്തീയ സഭാനേതാക്കൻമാർ പ്രസംഗിക്കും .



