വണ്ണപ്പുറം: ഇടുക്കി മലയോര മേഖലയുടെയും വ്യവസായ കേന്ദ്രമായ ഏറണാകുളത്തിൻ്യും അതിർത്തി പങ്കിടുന്ന വണ്ണപ്പുറം ടൗണിൽ നാലാമത് ഐക്യകൺവൻഷൻ ബ്ലെസ് വണ്ണപുറം എന്ന പേരിൽ ജനു.29 മുതൽ 31 വരെ നടക്കും. 29 ന് വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ ബാബു ചെറിയാൻ (മുളക്കുഴ ) ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റേഴ്സ് സജി ചാത്തന്നൂർ, റെജി മാത്യു,സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗങ്ങൾ. ബ്രദർ പോൾസൺ കണ്ണൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ബേബി ഐസക്ക് (പ്രസിഡന്റ്), ജോബി എബ്രഹാം (സെക്രട്ടറി), പാസ്റ്റേഴ്സ് ഷൈൻ ചെറിയാൻ, ഷിജു വാഴക്കാലാ (പബ്ളിസിറ്റി), ബേബി ഐസക്ക് (സൗണ്ട് & ലൈറ്റ്) പാസ്റ്റർ കൃഷ്ണൻക്കുട്ടി, ജോയി കുറ്റിയറ (ഫുഡ്), പാസ്റ്റർ ജോയി എം.പി ( സ്റ്റേജ്& പന്തൽ), പാസ്റ്റർ അജി, ഡെയ്സൺ (വോളന്റിയേഴ്സ് കൺവീനേഴ്സ്), പാസ്റ്റർ ഉണ്ണി (പ്രയർ), പാസ്റ്റർ സിജോ സേവ്യർ (പാർക്കിംഗ്) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നതായി മീഡിയ കൺവീനർ അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ അറിയിച്ചു.
