ഗൾഫ് മേഖലയിലെ സംഘർഷം ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രത്യേക മറീൻ യൂണിറ്റിന് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തെ എണ്ണക്കപ്പൽ ഗതാഗതത്തിന്റെ സിരയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ് അമേരിക്ക നേരിട്ടുള്ള സൈനിക നടപടിയിലേക്ക് നീങ്ങുന്നത്. അമേരിക്കയുടെ ദ്രുതകർമ്മ സേനയായ മറീൻ എക്സ്പെഡിഷനറി യൂണിറ്റ് (MEU) ഇതിനോടകം തന്നെ ഗൾഫ് തീരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. ഏകദേശം 2,500 മുതൽ 3,000 വരെ കമാൻഡോകൾ അടങ്ങുന്ന ഈ സംഘം ആകാശത്ത് നിന്നും കടലിൽ നിന്നും ഒരേസമയം ആക്രമണം നടത്താൻ കെൽപ്പുള്ളവരാണ്. അത്യാധുനിക ആയുധങ്ങളാണ് മറീൻസ് ഉപയോഗിക്കുന്നത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മിസൈൽ ബാറ്ററികളും ഡ്രോൺ ലോഞ്ചറുകളും തകർക്കുക എന്നതാണ് ഇവരുടെ പ്രാഥമിക ദൗത്യം. ഇതിലൂടെ തടസ്സപ്പെട്ടുകിടക്കുന്ന അന്താരാഷ്ട്ര എണ്ണവ്യാപാരം പുനഃസ്ഥാപിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ട്രംപ്; ഇറാനെ പൂട്ടാൻ ‘911’ ഫോഴ്സ് എത്തും
Oplus_0
