ഒരു മനുഷ്യൻ്റെ ആരോഗ്യം, അവൻ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. സമീകൃത ആഹാരം ശരീരത്തിന് ആവശ്യമാണ്. മനുഷ്യന് ശരീരം മാത്രമല്ലല്ലോ .മനുഷ്യന് ഒരു ആത്മാവും ഉണ്ടു്.ആത്മാവിന് വേണ്ടത് ആത്മീയ ഭക്ഷണമാണ്.
യേശു ശമര്യക്കാരിയുമായി സംസാരിക്കുമ്പോൾ, ശിഷ്യന്മാർ ഭക്ഷണംവാങ്ങുവാൻ പോയിരിക്കയായിരുന്നു .അവർ ഭക്ഷണവുമായി വരുമ്പോൾ യേശു പറഞ്ഞത് , “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നാണ്. യേശുവിന് മറ്റാരോ ഭക്ഷണം നൽകിയെന്ന് ശിഷ്യന്മാർ ധരിച്ചത് .എന്നാൽ യേശു അവർക്ക് നൽകിയ വിശദീകരണം ശ്രദ്ധേയമാണ്. യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം”(യോഹ 4:34). പിതാവ് പുത്രനെ ഭൂമിയിലേക്ക് അയച്ചത് ഒരു പ്രത്യേക ഉദ്യേശ്യത്തോടെയാണ് .
അത് പൂർത്തീകരിക്കുന്നതാ
യിരുന്നു യേശുവിൻ്റെ ദൗത്യം .
ഭക്ഷണം നൽകുന്ന തൃപ്തിയെക്കാൾ വലുതായിരുന്നു
പിതാവിൻ്റെ ഇഷ്ടം നിവർത്തിക്കുന്നത് .
നാം ഓരോരുത്തരും ദൈവത്തിൻ്റെ സൃഷ്ടിയാണ് .
നമ്മെക്കുറിച്ച് ദൈവത്തിന് ഒരു
ഹിതം ഉണ്ടു് .ഈ ജീവിതത്തിൽ നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസിലാകുമ്പോഴാണ് ജീവിതത്തിന് ലക്ഷ്യബോധം
ഉണ്ടാവുന്നത് .ദൈവഹിതം നിവർത്തിക്കുന്നതാണ് ജീവിതത്തിൻ്റെ ഏറ്റവും
വലിയ സംതൃപ്തി .” എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നേ ഞാൻ ഇന്ന് മോദമായ് ” എന്ന് നാമൊക്കെ പാടാറുണ്ട് .
എന്നാൽ എത്ര പേർ ദൈവ ഇഷ്ടം എന്തെന്ന് തിരിച്ചറിയുന്നുണ്ട് ?
എത്ര പേർ സന്തോഷത്തോടെ ദൈവഹിതം സ്വീകരിക്കുന്നുണ്ട് ?
എപ്പോഴും പരാതിയും പരിഭവുമായി ,മറ്റുള്ളവരെ വേദനിപ്പിച്ച് ജീവിക്കുന്നവർ
ദൈവഹിതം മനസിലാക്കാ
ത്തവരാണ് .അവർക്ക്
യാതൊരു സംതൃപ്തിയും ഉണ്ടായിരിക്കയില്ല , മറ്റുള്ളവർക്ക് ഒരു ശല്യവുമായിരിക്കും .
ആരു മരിച്ചാലും ” നല്ല പോർ പൊരുതു ,ഓട്ടം തികച്ചു ” എന്നൊക്കെ നാം പറയാറുണ്ട് .
ആരോടൊക്കെയോ പൊരുതിയിട്ടുണ്ടാവും .
അതൊന്നും നല്ല പോരല്ല .
ജീവിതത്തിൽ ഓടി തളർന്നിട്ടുണ്ടാവും ,
അതൊന്നും കർത്താവിനു വേണ്ടി ആയിരിക്കയില്ല .ദൈവഹിതം നിവർത്തിക്കുന്ന
തിലൂടെ ലഭിക്കുന്ന സന്തോഷമാണ് ഏറ്റവും മികച്ച ഭക്ഷണം .
ദൈവഹിതം മനസിലാക്കി ,അത് നിവർത്തിക്കുവാൻ
ദൈവം സഹായിക്കട്ടെ .
അതിൽ നിന്ന്
ലഭിക്കുന്ന സന്തോഷത്തിനും
സമാധാനത്തിനും പകരം മറ്റൊന്നുമില്ല .
ജീവിതം ഒന്നേയുള്ളൂ,
അത് പാഴാക്കാനു
ള്ളതല്ല.


