അബ്രാഹാമിന്റെയും സാറയുടെയും ജീവിതം മാനുഷികമായ കാഴ്ചയിൽ “അസാധ്യം” എന്ന് തോന്നിയ സാഹചര്യങ്ങൾ നിറഞ്ഞതായിരുന്നു. പുത്രോത്പാദനത്തിന്റെ ശേഷി നശിച്ചിരുന്നു. ശരീരശക്തി ക്ഷയിച്ചിരുന്നു. മാനുഷികമായി ഒരു പ്രത്യാശയില്ലാതെയായിരുന്നു. പക്ഷേ, ദൈവം പറഞ്ഞു “നിന്റെ ഭാര്യ സാറ ഒരു മകനെ പ്രസവിക്കും” (ഉല്പത്തി 17:19).
മനുഷ്യർ “അസാധ്യം” എന്നു പറയുന്നിടത്ത്, ദൈവം പറയുന്നു: “ഞാൻ ചെയ്യും!” ദൈവത്തിന്റെ വാഗ്ദത്തം അല്പം താമസിച്ചാലും അത് ദൈവത്തിന്റെ സമയത്തു നിറവേറുക തന്നെ ചെയ്യും നിശ്ചയം “. എത്ര സാധ്യത ഇല്ലെങ്കിലും, ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഉറപ്പാണ്!
ദൈവം പറഞ്ഞതാകയാൽ അത് നിശ്ചയം, അത് നടന്നിരിക്കും.
മനുഷ്യരുടെ കണക്കുകൾക്കും സാഹചര്യങ്ങൾക്കും അതിനോട് യോജിക്കാൻ പറ്റി എന്ന് വരില്ല, മനുഷ്യരുടെ കണക്കുകൾ മങ്ങുമ്പോൾ ദൈവത്തിന്റെ മഹത്വം വെളിപ്പെടും.
“എത്ര സാധ്യത ഇല്ലെങ്കിലും, ദൈവത്തിന്റെ വാഗ്ദത്തം ഉറപ്പാണ്!”
ദൈവം പറഞ്ഞതാകയാൽ അത് നിശ്ചയമായും നടക്കും.
അബ്രാഹാം ദൈവത്തെ സംശയിച്ചില്ല; മറിച്ച് വിശ്വാസത്തിൽ ഉറച്ചു നിന്നു.
“ദൈവം വാഗ്ദത്തം ചെയ്തതു നിറവേറ്റുവാൻ അവൻ ശക്തനാണെന്നു പൂർണ്ണമായി വിശ്വസിച്ചു” (റോമർ 4:21).
നമ്മുടെ ജീവിതത്തിലും പല കാര്യങ്ങൾ “ഇനി ഉണ്ടാകില്ല” എന്നപോലെ തോന്നിയേക്കാം, അവസരം തീർന്നു, വാതിലുകൾ അടഞ്ഞു, മാനുഷികമായി പറഞ്ഞാൽ “അവസാനമായി” എന്നൊക്കെ നാം ചിന്തിക്കാം, പക്ഷേ ദൈവം പറഞ്ഞാൽ അത് നിവർത്തിക്കാൻ അവൻ ശക്തൻ ആണ്. ദൈവത്തിന്റെ വാഗ്ദത്തം അല്പം വൈകിയാലും അവൻ പറഞ്ഞത് അവൻ നിറവേറ്റും, തന്റെ സമയത്ത്, തന്റെ മഹത്വത്തിനായി അവൻ അതു ചെയ്യും.
സാറയുടെ ഗർഭം മാനുഷികമായ രീതിയിൽ നോക്കുകയാണെങ്കിൽ അത് “മരിച്ചിരുന്നതായിരുന്നു”, എന്നാൽ ദൈവം അതിന് ജീവൻ നൽകി. ഇത് കാണിക്കുന്നത്: ദൈവത്തിന്റെ വാഗ്ദത്തങ്ങൾ മനുഷ്യന്റെ ശേഷിയിലല്ല, ദൈവത്തിന്റെ ശക്തിയിലാണ് നിലനിൽക്കുന്നത് എന്നാണ്. നമ്മുടെ ജീവിതത്തിലും ദൈവം പല വാഗ്ദത്തങ്ങൾ നല്കിയിട്ടുണ്ടാകാം, ചിലത് ഇപ്പോൾ അസാധ്യമായി തോന്നാം, പക്ഷേ വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ ആണ്, നമ്മുടെ ശക്തിയല്ല, അവന്റെ ശക്തിയാണ് അതിന്റെ അടിസ്ഥാനം.
അതുകൊണ്ട്, നമ്മുടെ ജീവിതത്തിലും ദൈവം പറഞ്ഞ വാക്ക് പാഴാകുകയില്ല.
വാഗ്ദത്തം നിശ്ചയം ഫലിക്കും.
“ഇസഹാക്ക് ജനിക്കും!”
വിശ്വാസത്തോടെ കാത്തിരിക്കുക; അബ്രാഹാമിന് ഇസഹാക്ക് ജനിച്ചത് ഒരു ദൈവിക ഇടപെടലിലൂടെ ആയതു പോലെ, താങ്കളുടെ ജീവിതത്തിലും ക്രിസ്തു ജനിക്കുന്നതും അതുപോലെ തന്നെയാണ്. താങ്കളുടെ
ഹൃദയം “വലിയ പ്രത്യാശയില്ലാത്ത മരുഭൂമിയായി” തോന്നുമ്പോൾ,
ദൈവം അവിടെ തന്റെ ആത്മാവിനാൽ പുതിയ ജീവൻ നമ്മിൽ നൽകും.
“നമ്മുടെ ജീവിതത്തിലും ഇസഹാക്ക് ജനിക്കും” എന്നതിന് അർത്ഥം,
നമ്മുടെ മരിച്ചുപോയ പ്രത്യാശകൾക്കിടയിലും ദൈവം തന്റെ വാഗ്ദാനം നിറവേറ്റും.
ദൈവം നമ്മുടെ വാഗ്ദത്തങ്ങൾ വൈകിച്ചാലും ഒരിക്കലും മറക്കില്ല. ദൈവം അത് നിവർത്തിക്കും.
അതെ. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ മനുഷ്യന്റെ ശേഷിയിലല്ല, ദൈവത്തിന്റെ ശക്തിയിലാണ് നിലനിൽക്കുന്നത്.
