യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായം 20, 21 വാക്യങ്ങളിൽ രണ്ടു കൂട്ടം ആൾക്കാരെ
ക്കുറിച്ച് പറയുന്നു .
ഒരാൾ തിന്മപ്രവർത്തി
ക്കുന്നവനും .മറ്റെയാൾ നന്മ പ്രവർത്തിക്കുന്ന
വനുമാണ് . രണ്ട് പേരുടെയും വെളിച്ചത്തോടുള്ള മനോഭാവമാണ് യോഹന്നാൻ വെളിപ്പെടുത്തുന്നത് .
സാധാരണയായി നാം വെളിച്ചത്തെ ഇഷ്ടപ്പെടുന്നു , ഇരുളി നെ ഭയപ്പെടുന്നു .
എന്നാൽ തിന്മ പ്രവർത്തിക്കുന്നവർക്ക് വെളിച്ചം ഇഷ്ടമല്ല .
ഇരുളിൻ്റെ പ്രവർത്തി ചെയ്യുവാൻ ഇരുളിൻ്റെ മറവ് ആവശ്യമാണ് .
പെട്ടെന്ന് വെളിച്ചം വന്നാൽ അവരുടെ പ്രവർത്തി എല്ലാവർക്കും വെളിപ്പെടും . രാത്രിയിൽ കള്ളൻ വീട് കുത്തി പൊളിക്കുമ്പോൾ ആരെങ്കിലും അവിടേക്ക് വെളിച്ചം അടിച്ചാൽ കള്ളൻ ഭയപ്പെടും . എന്നാൽ നന്മ ചെയ്യുന്നവന് വെളിച്ചത്തെ ഭയമില്ല .
വെളിച്ചത്തിൽ വസിക്കുന്നവൻ ദൈവസന്നിധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.തന്റെ ജീവിതം പരിശോധിക്കപ്പെടാൻ ഭയപ്പെടുന്നില്ല.തെറ്റ് കണ്ടാൽ മാനസാന്തരപ്പെടാൻ തയ്യാറാണ്.
തന്റെ നന്മയുടെ മഹത്വം തേടുന്നില്ല; ദൈവകൃപയാൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.
യോഹന്നാൻ വെളിച്ചം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നത് യേശുവിനെയാണ് ,ദൈവത്തെയാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ
“തിന്മ പ്രവർത്തിക്കു
ന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്
ലേക്കു വരുന്നതുമില്ല.
സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു” (യോഹ 3:20, 21).
പാപത്തിൽ തുടരുന്നവർ ,അത് ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതി
നാൽ യേശുവിങ്കലേക്ക് വരാൻ മടിക്കുന്നു .അവരുടെ പ്രവർത്തി
വെളിപ്പെടുത്തുവാനോ ,നിർത്താനോ അവർ ഒരുക്കമല്ല . നല്ല പ്രവാചകന്മാർ വരുന്നെന്നു കേട്ടാൽ യോഗത്തിന്നു വരാൻ
ആളുകൾ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അവരുടെ പാപത്തെക്കുറിച്ച് പരസ്യമായി പ്രവചനാത്മാവിൽ വിളിച്ചു പറയു
മെന്നുള്ള ഭീതി ഉണ്ടായിരുന്നു .
എന്നാൽ ഇന്ന് ഭൗതിക നന്മകളും
ഭാവിയും കേൾക്കാൻ ആളുകൾ വരും .അത് ഇരുളിനെ പുറത്താക്കുന്ന വെളിച്ചത്തിൻ്റെ ശുശ്രൂഷയല്ല.
പാപത്തിനെതിരെ ,വിശുദ്ധ ജീവിതത്തെക്കുറിച്ച് പ്രസംഗിച്ചാൽ ചിലർക്ക് ഉണർവ് ഉണ്ടാവില്ല .
പാസ്റ്റർ കുത്തി പ്രസംഗിച്ചെന്ന് പരാതികൾ പറയും .അവർക്ക് ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരാൻ മനസില്ല .ദാവീദും ഗോലിയാത്തുമാണ് പലർക്കും ഇഷ്ടം .യേശുവിനെക്കുറിച്ചും ,ഗിരിപ്രഭാഷണത്തെക്കുറിച്ചും ,പുതിയ നിയമ ഉപദേശത്തെക്കുറിച്ചും പലരും പ്രസംഗിക്കുന്നില്ല .
ജനത്തെ വെളിച്ചത്തിലേക്ക് നയിക്കേണ്ടതിന് പകരം ഇരുട്ടത്ത് ഇരുത്തി തുള്ളിക്കുകയാണ് .
പാപത്തിൽ ജീവിക്കുന്ന ഒരാൾക്ക് സത്യം ഇഷ്ടമല്ല.
വെളിച്ചം വന്നാൽ മറച്ചുവെച്ച കാര്യങ്ങൾ പുറത്തുവരും.
അതുകൊണ്ട് അവൻ വെളിച്ചത്തിൽ നിന്ന് അകന്നുനിൽക്കും.
കള്ളം പറയുന്ന ഒരാൾ സത്യം അന്വേഷിക്കുന്നവരെ ഒഴിവാക്കും.
അഴിമതി ചെയ്യുന്നവൻ പരിശോധനയെ ഭയപ്പെടും.
പാപത്തിൽ ജീവിക്കുന്ന ഒരാൾ ദൈവവചനം കേൾക്കാനോ ആത്മപരിശോധന നടത്താനോ മടിക്കും.കാരണം, വെളിച്ചം അവന്റെ പ്രവൃത്തികളെ ആക്ഷേപിക്കുകയും വെളിപ്പെടുത്തുകയും ചെയ്യും.
വെളിച്ചത്തിൽ വസിക്കുന്നവൻ ദൈവസന്നിധിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.തന്റെ ജീവിതം പരിശോധിക്കപ്പെടാൻ ഭയപ്പെടുന്നില്ല.തെറ്റ് കണ്ടാൽ മാനസാന്തരപ്പെടാൻ തയ്യാറാണ്.
തന്റെ നന്മയുടെ മഹത്വം തേടുന്നില്ല; ദൈവകൃപയാൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.
വെളിച്ചമാകേണ്ടവർ ഇരുളിൽ വസിച്ചാൽ, ഇവിടെ വെളിച്ചം പകരാൻ ആരുണ്ട് ? അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജാതികളെയും മൂടുന്നുവെന്നു വിലപിക്കുന്നവരുടെ സഭകൾ
ഇന്ന് ഇരുളിലല്ലേ. വെളിച്ചവും സത്യവും നീതിയും എവിടെ?
