ബാംഗ്ലൂർ: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥനാ സമ്മേളനം ഈ വർഷം ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ(Don Bosco Skill Mission Auditorium , Loyola School bus stop, Bannerghatta Road,Bangalore – 560 076) നടക്കും.
2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10 മുതൽ 23 ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെയാണ് സമ്മേളനം. ഡോ. അലക്സ് എബ്രഹാo ലുധിയാന, ബ്രദർ കെ.വി. പോൾ ഹൈദരാബാദ്, പാസ്റ്റർ സാജൻ ജോയി ബാംഗളൂർ എന്നിവർ പ്രഭാഷണം നടത്തുo.
താമസത്തിനുംഭക്ഷണക്രമീകരണങ്ങൾക്കുമായി 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന ലീഡേഴ്സ് മാത്രം പങ്കെടുത്ത ‘കീ ലീഡേഴ്സ് കോൺഫറൻസ്’ കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ അഗാപെ ക്യാമ്പസിലാണ് നടന്നത്.
പാസ്റ്റർമാരായ ഷാജി കുര്യൻ (വാഴൂർ) Ph.9446125936, കെ .ടി.ജോസഫ് (M.P) Ph. 95753 60805) എന്നിവർ കൺവീനർമാരായും കെ. ജെ.ജോബ് (വയനാട്) Ph. 9447545387, സിബി ജേക്കബ് (ബാംഗ്ലൂർ) Ph. 98804 65225, ജിനോയ് കുര്യാക്കോസ് (ഭോപ്പാൽ) Ph. 96608 70544
എന്നിവർ കോഡിനേറ്റർമാരായും പ്രവർത്തിക്കുന്നു.



