പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ, കോട്ടയം പാക്കിൽ പണി കഴിപ്പിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ: സി. സി. തോമസ് നിർവഹിച്ചു
അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ് കോട്ടയം നഗരസഭ കൗൺസിലർ ബിജുകുമാർ, മുൻ ഓവർസിയർമാരായ എൻ പി കൊച്ചുമോൻ, ജോസഫ് ടി സാം, കെ സി സണ്ണിക്കുട്ടി, ഇൻഫ്രാട്രക്ചർ ഡയറക്ടർ ബ്രദർ സാമുവൽ ജോൺ പാസ്റ്റർമാരായ ഇ ജെ ജേക്കബ്, എം ജെ സണ്ണി, സി ബേബിച്ചൻ, ഐസക് ജോൺ എന്നിവർ പ്രസംഗിച്ചു എന്നിവർ പ്രസംഗിച്ചു. സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ കെ കെ ജോൺസൺ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
രണ്ട് നിലകളിലായി പണിയുന്ന ഓഫീസ് സമുച്ചയം ഗ്രൗണ്ട് ഫ്ലോർ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങായും ഫസ്റ്റ് ഫ്ലോർ ബൈബിൾ കോളേജിന് വേണ്ടിയുള്ള കെട്ടിടമായും, രണ്ടാംനില പ്രാർത്ഥനക്കും കോൺഫറൻസിന് വേണ്ടി ഉപയോഗിക്കുന്ന മിനി ഓഡിറ്റോറിയമായും നിർമ്മിക്കും.
വാർത്ത :
പാസ്റ്റർ ജോമോൻ മാത്യു
(മീഡിയ ഡയറക്ടർ)



