കോട്ടയം: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ്റെ കുടുംബസംഗമത്തിൽ
പി.എസ്. ചെറിയാൻ രചിച്ച മൂന്ന് പുസ്തകങ്ങൾ –
ജെൻസി വൈബും നിർമ്മിത ബുദ്ധിയും, ജീവിതം പകുത്തു നൽകുന്നവർ, കേരള ക്രൈസ്തവ സഭ: ചരിത്രവഴികളും സംസ്കാരവും –
ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് വെണ്മണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ ജെ. ജോസഫ്, ചാക്കോ കെ. തോമസ്, ടോണി ചൊവൂകാരൻ, പാസ്റ്റർ പി. ജി. മാത്യൂസ്, സജി മത്തായി കാതേട്ട്, ഷാജൻ ഇടയ്ക്കാട്, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള, അനീഷ് കൊല്ലംകോട്, മുളവന മോഹൻദാസ്, സന്ദീപ് വിളമ്പുകണ്ടം, സാം മുഖത്തല, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ കെ.ജെ. ജോബ് വയനാട്, പാസ്റ്റർ ഫിന്നി ജോർജ്, ഫിന്നി മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, ഗ്ലെന്നി, ഫിന്നി കാഞ്ഞങ്ങാട്, സുബി ചെറിയാൻ, പ്ലൻസി സാം, ജെസ്സി ഷാജൻ എന്നിവർ പങ്കെടുത്തു.
“ജെൻസി വൈബും നിർമിത ബുദ്ധിയും ” എന്ന കൃതി തലമുറയുടെ മാറുന്ന മുഖവും സമകാലിക വിഷയങ്ങളൂടെ നിരീക്ഷണവുമാണ്. “ജീവിതം പകുത്തു നൽകുന്നവർ” നമുക്കു മുമ്പിൽ സംഭവിക്കുന്ന ചുറ്റുവട്ടക്കാഴ്ചകളിൽ നിന്നുള്ള ജീവിത പാഠങ്ങളാണ്. “കേരള ക്രൈസ്തവ സഭ – ചരിത്രവഴികളും സംസ്കാരവും” സഭാ ചരിത്രത്തിൻ്റെ നടവഴികളിലൂടെ ഒരു യാത്രയാണ്. ക്രൈസ്തവ സഭ കേരള സംസ്കാരത്തിനും നവോത്ഥാനത്തിനും നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുന്ന കൃതി. ദീപ്തി പബ്ലിക്കേഷൻസാണ് പ്രസാധകർ. 99617 20195 എന്ന നമ്പരിൽ പുസ്തകം ഓർഡർ ചെയ്യാം.

