ഡബ്ലിൻ: ഐ.പി.സി. ട്രിനിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 28, ബുധനാഴ്ച) വൈകിട്ട് 7 മണി മുതൽ രാത്രി 9 മണിവരെ പ്രത്യേക ആത്മീയ യോഗം സംഘടിപ്പിക്കുന്നു. പ്രമുഖ പ്രഭാഷകനായ ഡോ. കെ. മുരളീധർ (MD, MNAMS) മുഖ്യസന്ദേശം നൽകും.
ഡബ്ലിൻ 12-ലെ വാക്കിൻസ്ടൗണിലുള്ള ഗ്രീൻഹിൽസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഹാളിൽ (Eircode: D12 K542) നടക്കുന്ന യോഗത്തിൽ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ദൈവവചന ധ്യാനം, പ്രാർത്ഥന, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ആത്മീയ നവീകരണത്തിനും വിശ്വാസികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ഈ യോഗം അനുഗ്രഹകരമായ അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

