കോതമംഗലം: ഐപിസി കോതമംഗലം ഏരിയ കൺവൻഷൻ നവംബർ 13 വ്യാഴം മുതൽ 16 ഞായർ വരെ കീരംപാറ ഐപിസി ബേഥേൽ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് തോമസ് റാന്നി (പവർ വിഷൻ), ഷിബിൻ ശാമുവേൽ ( പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡണ്ട്) എബി പീറ്റർ കോട്ടയം എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
പൊതുയോഗം, വിമൺസ് ഫെലോഷിപ്പ്, മാസയോഗം, സൺഡേ സ്കൂൾ – പി വൈ പി എ വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഐപിസി കോതമംഗലം ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോയി എ. ജേക്കബ് +9194476 66096
പാസ്റ്റർ കെ. വി. പൗലോസ് +919496745665
വാർത്ത: പാസ്റ്റർ തോമസ് ജോർജ്, വണ്ടിത്താവളം
