കോട്ടയം: ഐപിസി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ ജനുവരി 6 മുതൽ 11 വരെ തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം നോർത്ത് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം സൗത്ത് പ്രസിഡണ്ട് പാസ്റ്റർ ജോയ് ഫിലിപ്പ് അധ്യക്ഷത വഹിക്കും.
പാസ്റ്റർമാരായ ജോയ് പാറക്കൽ, പി സി ചെറിയാൻ, അനീഷ് തോമസ്, കെ ജെ മാത്യു, ബി മോനച്ചൻ എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്പസ് ഗോസ്പൽ ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും.
ബൈബിൾ ക്ലാസുകൾ, ഉപവാസ പ്രാർത്ഥന, മാസയോഗ വാർഷികം, പുത്രികാസംഘടനകളുടെ വാർഷികം എന്നിവ ഉണ്ടായിരിക്കും. ജനുവരി 11ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
