ഭുവനേശ്വർ / റായഗഡ:ഐ പി സി ഒഡീഷ സ്റ്റേറ്റിന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 16-ന് വിജയകരമായി സമാപിച്ചു. മൂന്ന് ദിവസത്തെ കൺവെൻഷന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ 2026–2030 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാസ്റ്റർ വി. ഡി. ബാബു, ഭുവനേശ്വർ
വൈസ് പ്രസിഡന്റ്: പാസ്റ്റർ ബിധാൻ ചന്ദ്ര ഹാതി, ബെർഹാംപൂർ
സെക്രട്ടറി: പാസ്റ്റർ സി. എൽ. ജോണി, റായഗഡ
ജോയിന്റ് സെക്രട്ടറിമാർ:
പാസ്റ്റർ സന്തോഷ് മാജി, ബാലേശ്വർ
പാസ്റ്റർ സത്യനാരായണ മഹാരാണ, ബെർഹാംപൂർ
ട്രഷറർ: ബ്രദർ ടി. അനിമോൻ, കൊരാപുട്ട്.
മറ്റ് വിഭാഗങ്ങളുടെ ഭാരവാഹികൾ
സോദരി സമാജം പ്രസിഡന്റ്: സിസ്റ്റർ ഭാമീല മോഹൻ
പി.വൈ.പി.എ പ്രസിഡന്റ്: പാസ്റ്റർ റോക്കി മാഡെയ്
സൺഡേ സ്കൂൾ സൂപ്രണ്ടന്റ്: പാസ്റ്റർ മൃത്യുഞ്ജയ ദിഗൽ
പ്രയർ ബോർഡ്: പാസ്റ്റർ കെ. മോഹനൻ
മിഷൻ ബോർഡ്: പാസ്റ്റർ ജോൺ മാത്യു
കൺവെൻഷന്റെ മുഖ്യാതിഥിയും ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റുമായ പാസ്റ്റർ വി. ജെ. തോമസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കായി സമർപ്പണ പ്രാർത്ഥന നടത്തി.
പുതിയ നേതൃത്വത്തിന് ഐപിസി ഒഡീഷ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സഭയുടെ ആത്മീയ വളർച്ചയ്ക്ക് നേതൃത്വം നൽകുന്നതിനും ദൈവികമായ കൃപയും ജ്ഞാനവും ലഭിക്കട്ടെയെന്ന് സഭാ നേതൃത്വം ആശംസിച്ചു.

