കൊട്ടാരക്കര: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പൊതുയോഗം ഓഗസ്റ്റ് 9 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടന്നു. പ്രസിഡൻ്റ് പാസ്റ്റർ ബിജുമോൻ കിളിവയലിൻ്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ സെക്രട്ടറി ജേക്കബ് ജോൺ വാർഷിക റിപ്പോർട്ടും ട്രഷറാർ എ അലക്ലാണ്ടർ കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പാസ്റ്റർ ബിൻസ് ജോർജ് (പ്രസിഡൻ്റ്), പാസ്റ്റർമാരായ വിൽസൺ ഏബ്രഹാം , ഷിബു കുരുവിള(വൈസ് പ്രസിഡൻ്റൻമാർ), ജേക്കബ് ജോൺ (സെക്രട്ടറി) , പാസ്ററർ മാർക്ക് എൻ. തങ്കച്ചൻ, എ അലക്ലാണ്ടർ (ജോ.സെകട്ടറിമാർ) സി ദാസ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന ട്രഷറാർ ഫിന്നി പി മാത്യു ഇലക്ഷൻ കമ്മീഷനായി പ്രവർത്തിച്ചു.
