കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ കെ.കെ.ചെറിയാൻ മലയാളി പെന്തക്കോസ്തുകാർക്ക് മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭ ആയിരുന്നു . “ലജ്ജിപ്പാൻ സംഗതി ഇല്ലാത്ത വേലക്കാരൻ ” എന്ന പേരിന്
തികച്ചും യോഗ്യൻ. കേരളത്തിലെ ആദ്യകാല പെന്തക്കോസ്തുകാർ
മുറുകെ പിടിച്ച വിശുദ്ധിയുടെ പ്രമാണത്തിനും ഉപദേശത്തിനും യാതൊരു മാറ്റവും വരുത്താതെ, അദ്ദേഹത്തിന്റെ നിലപാടുകളിൽ ഉറച്ചു നിന്നു. അമേരിക്കയിലും ഗൾഫിലും ശുശ്രൂഷയിൽ ആയിരുന്നപ്പോഴും ചെറിയാച്ചായൻ, തനി നാടൻ യാഥാസ്ഥിക പെന്തക്കോസ്തുകാരനാ
യിരുന്നു. നിലനിൽപിനു വേണ്ടി നിലപാടിൽ യാതൊരു അയവും അനുവ
ദിച്ചില്ല. പണസമ്പാദനത്തിനു വേണ്ടി ആരെയും പ്രസാദിപ്പിക്കുവാൻ
തുനിഞ്ഞില്ല.
സ്വന്തം ആരോഗ്യ പരിരക്ഷണത്തിനു വേണ്ടി പഥ്യം നോക്കാതെ അദ്ദേഹം തിരക്കോടെ ശുശ്രൂഷിച്ചു. ക്രിത്രിമ ഉണർവിനും നവ പ്രവണതകൾക്കും ദുരുപദേശത്തിനും എതിരെ സന്ധിയില്ലാ സമരം ചെയ്തു. പെന്തക്കോസ്തിൽ നുഴഞ്ഞു കയറിയ പാശ്ചാത്യ രീതിയെ അദ്ദേഹം ഉൾക്കൊണ്ടില്ല. കലർപ്പില്ലാത്ത ദൈവവചന പ്രഘോഷണം കൊണ്ടും അധ്യപനം കൊണ്ടും വേറിട്ട ശബ്ദമായി മുഴങ്ങി. പ്രവചന വിഷയങ്ങളിൽ
തന്റെ വീക്ഷണങ്ങൾ ഉറപ്പോടെ പഠിപ്പിച്ചു.
അൽപ്പം കാർക്കശ്യം ഉള്ള സ്വഭാവം ചിലർക്ക് പരുക്കനായി തോന്നിയിട്ടുണ്ട്. കൂട്ടു ശുശ്രൂഷന്മാരെ വഴക്കു പറയുമ്പോഴും ഉള്ളിൽ സ്നേഹവും കരുതലും ഉണ്ടായിരുന്നു. ലളിതമായ ജീവിത ശൈലി പുലർ
ത്തുമ്പോഴും അതിഥി സൽക്കാരത്തിൽ അദ്ദേഹവും ഭാര്യയും മുൻപന്തി
യിൽ ആയിരുന്നു.
ആലപ്പുഴ സെന്റർ പാസ്റ്ററായി വന്ന കാലം മുതൽ അടുത്ത് ഇടപെട്ടു. എന്റെ പിതാവിന്റെ ഉറ്റ സ്നേഹിതൻ ആയിരുന്നു. കരുവാറ്റ ബൈബിൾ
കോളജിലെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നു.
ഏറ്റവും ഒടുവിൽ ഒരുമിച്ച് ശുശ്രൂഷിച്ചത് കൈതമറ്റം സഭയുടെ ജൂബിലി
മീറ്റിംഗിൽ ആയിരുന്നു. അന്ന് പാസ്റ്റർ ഏബ്രഹാം ജോർജും മീറ്റിംഗിൽ
ഉണ്ടായിരുന്നു.
ചില വർഷങ്ങൾക്കു മുൻപ് കോടതി വ്യവഹാരത്തിലൂടെ അദ്ദേഹത്തെ
റാന്നി സെന്റർ പാസ്റ്റർ സ്ഥാനത്തു നിന്ന് നീക്കിയത് വേദനിപ്പിച്ചു. അന്നത്തെ സഭാ നേതൃത്വം അദ്ദേഹത്തിന് മറ്റൊരു സെന്റർ നൽകാതിരു
ന്നത് വേദകരം ആണ്. കുമ്പനാട് ബംഗ്ളാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും സഭാ രാഷ്ട്രീയത്തിൽ അദ്ദേഹം കക്ഷി ചേർന്നി
രുന്നില്ല. കസേരക്കു വേണ്ടി താൽപര്യം ഇല്ലായിരുന്നു.
എല്ലാ പെന്തക്കോസ്ത് സഭകളും അദ്ദേഹത്തിന്റെ ശുശ്രൂഷയെ മാനിച്ചു. അദ്ദേഹം പെന്തക്കോസ്തുകാരുടെ പൊതുസ്വത്ത് ആയിരുന്നു.
അനുഗ്രഹീതനായ ഒരു വചന പ്രഭാഷകനെ നമുക്ക് നഷ്ടമായി. അദ്ദേഹം സഭക്ക് ഒരു അഭിമാനമായിരുന്നു. വേർപാടിൽ ദുഖത്തിലായിരിക്കുന്ന
കുടുംബാംഗങ്ങളെ സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാന
ത്താൽ ദൈവം നിറക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

