കോളറാഡോ: ദൈവസഭകളുടെ ദേശീയ സമ്മേളനം കോളറാഡോയിൽ ഡെൻവർ
പട്ടണത്തിലെ മാരിയറ്റ് ഹോട്ടലിൽ 2026 ജൂലൈ 9 -12 വരെ നടത്തുവാനുള്ള
ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു. പ്രകൃതി രമണീയമായ
കൊളറാഡോ സംസ്ഥാനത്തിൽ നടക്കുന്ന ഈ പ്രഥമ സമ്മേളനത്തിന്റെ
കൺവീനർ റവ. ബെൻസൺ എബ്രഹാം , വൈസ് പ്രസിഡന്റ് റവ.
സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേൽ , ട്രഷറർ റവ. ജെയിംസ് എബ്രഹാം എന്നിവരും , പാസ്റ്റർ ഡാർവിൻ വിൽസൺ ഇംഗ്ലീഷ് കോർഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്നു.
സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട് . കോൺഫ്രൻസിന്റെ
വിവിധ സമയങ്ങളിലായി ആത്മാവിൽ ഏകീകരണം എന്ന വിഷയത്തിൽ
കേന്ദ്രികരിച്ചു സംസാരിക്കുവാൻ പ്രാദേശിക സഭകളിലെ
ദൈവദാസന്മാർക്കൊപ്പം അതിഥികളായ ദൈവദാസന്മാർ റെജി
ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ ) അനീഷ് തോമസ്
(കേരളം) ഗ്ലാഡ്‌സൺ വർഗീസ് (യു.എ.ഇ) എന്നിവർക്കു പുറമെ
അമേരിക്കയിൽ അറിയപ്പെടുന്ന ഉണർവ് പ്രസംഗികരായ ടോണി
സ്റ്റുവാർട്ട് , ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും .
യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ
ക്രമീകരിച്ചിട്ടുണ്ട്.
കോളറാഡോയുടെ പർവ്വത നിരകളുടെ മനോഹാരിതയും ഒപ്പം ആത്മീയ
കൂട്ടായ്മയുടെ സന്തോഷവും ഒന്നിച്ചനുഭവിക്കുവാൻ എല്ലാവരെയും
സംഘാടകർ ക്ഷണിക്കുന്നു.
