ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ 08വരെ ഗ്വാളിയറിലുള്ള ബെഥെസ്‌ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും.
മഹാസമ്മേളനം ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഡോ. ആർ. എബ്രഹാം 04 നു വൈകിട്ട് ആറു മണിക്ക് ഉദ്ഘാടനം ചെയ്യും. ജനറൽ വൈസ് പ്രസിഡൻ്റെ പാസ്റ്റർ റ്റി.റ്റി. എബ്രഹം അദ്ധ്യക്ഷത വഹിക്കും ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ആർ. ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സിസ്റ്റർ ജോയ്സ് ഏബ്രഹാം, റവ.രഞ്ജിത് ഏബ്രഹാം, റവ.ഡോ. മാർലോ ഫിലിപ്പ്, റവ.ഡാമ്യൻ, പാസ്റ്റർ സാം വർഗീസ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകും.
വിവിധ സമ്മേളനങ്ങളിൽ ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അദ്ധ്യക്ഷത വഹിക്കുകയും വിവിധ സെഷനുകളിൽ പ്രസംഗിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ്സ്, പാസ്‌സ്റ്റേഴ്‌സ് സമ്മേളനം, സോദരി സമ്മേളനം, സൺഡേ സ്‌കൂൾ – യുവജന സമ്മേളനം, മിഷൻ സമ്മേളനം, പൊതു സമ്മേളനം, സംയുക്ത ആരാധന എന്നിവ നടക്കും.
പാസ്റ്റർ രഞ്ജിത്ത് എബ്രഹാം, സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്‌ത്യൻ സെൻട്രൽ ചർച്ച് ഗായകർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജന സമ്മേളനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. സഹോദരിമാരുടെ സമ്മേളനത്തിൽ സിസ്റ്റർ ജോയ്‌സ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുടെ ഭാര്യമാരും മറ്റു സഹോദ രിമാരും സംബന്ധിക്കും.
08-ാം തീയതി ഞായറാഴ്‌ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർതൃമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ദൈവദാസന്മാരും ലീഡർമാരും അപ്പവീഞ്ഞുകൾ വിതരണം ചെയ്യും.


