കൊച്ചി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എറണാകുളം സെൻ്റർ കൺവെൻഷന് ഇന്ന് വൈകുന്നേരം 6 മണിക്ക് തുടക്കമാകും. സെൻറർ പ്രസിഡന്റ് പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും.തുടർന്ന് പാസ്റ്റർ കൊടിത്തോട്ടം ദൈവവചനം ശുശ്രൂഷിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താം കോട്ട, രാജു ആനിക്കാട്, ജെയിംസ് ജോർജ് പത്തനാപുരം തുടങ്ങിയവർ രാത്രി യോഗങ്ങളിൽ ശുശ്രൂഷിക്കും.
എറണാകുളം ക്വയറും തഞ്ചാവൂർ വില്യംസും ഗാനശുശ്രൂഷിക്ക് നേതൃത്വം നൽകും വെള്ളിയാഴ്ച രാവിലെ 10 ന് സോദരി സമാജം വാർഷികയോഗംനടക്കും. സിസ്റ്റർ. ഷൈനി ഷാജി ശുശ്രൂഷിക്കും. ശനിയാഴ്ച വാർഷിക മാസ യോഗം രാവിലെ 10 മണിക്ക് നടക്കും.പാസ്റ്റർ വി.ജെ തോമസ് മുംബൈ മുഖ്യപ്രഭാഷണം നിർവഹിക്കും. ഉച്ചകഴിഞ്ഞ് പി.വൈ.പി .എ സൺഡേസ്കൂൾ സംയുക്ത വാർഷിക യോഗവും നടക്കും.
ഞായറാഴ്ച രാവിലെ 8 30ന് സെൻ്ററിലെ എല്ലാ ദൈവസഭകളുടെയും സംയുക്ത സഭായോഗം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൾ പാസ്റ്റർ സണ്ണി അലക്സാണ്ടർ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ. എം. ജെ ഡൊമിനിക്ക് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ കെ സി തോമസ് മുഖ്യപ്രഭാഷണം നിർവഹിക്കും. വിവിധ സ്ഥലങ്ങനിങ്ങളിലേക്ക് വാഹന ക്രമീകരണവും നടത്തിയിട്ടുള്ളതായി പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ബെന്നി ജോസഫ് ഷാജി വിരിപ്പിൽ എന്നിവർ അറിയിച്ചു.
