ഡാളസ്: തിരുവല്ല നിരണം പനമ്പിറ്റേത്ത് പരേതരായ ഫിലിപ്പോസ് ചാക്കോ – അന്നമ്മ ചാക്കോ ദമ്പതികളുടെ മകൻ ചാക്കോ പി. ചാക്കോ (77) ഡാളസിൽ നിര്യാതനായി. ഇന്ത്യാ പെന്തെകോസ്‌ത് ദൈവ സഭഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു . അമേരിക്കയിൽ സ്ഥിര താമസമാക്കുന്നതിന് മുൻപ് കേരളത്തിൽ കടപ്രാ സെക്ഷനിൽ കേരളാ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്നു.
സംസ്കാര ശുശ്രൂഷകൾ മെയ് 1 ശനിയാഴ്ച രാവിലെ 9:30 ന് ഗാർലൻഡിലുള്ള ഐപിസി. ഹെബ്രോൻ ആരാധനാലയത്തിലെ (1751 Wall Street, Garland, TX 75041) ശുശ്രൂഷകൾക്കുശേഷം ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്കരിക്കും.
നിരണം വട്ടമ്മാക്കേൽ കുടുംബാംഗമായിരുന്ന പരേതയായ അക്കാമ്മ വി. ചാക്കോ ആയിരുന്നു സഹധർമ്മിണി.
മക്കൾ: ജൂലി ജാക്‌സൺ, ജെയ്മി ജോസഫ്.
സഹോദരങ്ങൾ: അച്ചാമ്മ ഗീവർഗ്ഗീസ് (Late),
ജോസഫ് ചാക്കോ (Late), ഫിലിപ്പോസ് ചാക്കോ, തോമസ് ചാക്കോ, മറിയാമ്മ ജോസഫ് (Late), സാറാമ്മ രാജു, കോശി ചാക്കോ.
വാർത്ത: സാം മാത്യു, ഡാളസ്
