കുന്നംകുളം: പഴഞ്ഞി ചീരൻ വീട്ടിൽ സി.യു. ജേക്കബ് (88) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. പഴഞ്ഞി ഐപിസി ഹെബ്രോൻ സഭാംഗമാണ്.
സംസ്കാരം സെപ്. 21 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 11 ന് പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് പഴഞ്ഞി കാഞ്ഞിരമുക്ക് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ.
കുന്നംകുളം, പഴഞ്ഞി പ്രദേശങ്ങളിലെ സുവിശേഷ മുന്നേറ്റത്തിനും സഭകളുടെ വളർച്ചയ്ക്കും പെന്തെക്കോസ്തു സഭകളുടെ ഐക്യ പ്രവർത്തനത്തിലും സജീവമായി നിലകൊണ്ടു. കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത്‌തൽ ഫെലോഷിപ്പിന്റെ ആദ്യകാലത്ത് ദീർഘകാലം ജനറൽ ട്രഷറാർ ആയിരുന്നു.
ഭാര്യ: പരേതയായ ശാന്ത ടീച്ചർ
മക്കൾ: ഡോ. സാജൻ സി. ജേക്കബ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഇവാ. സിംജൻ സി. ജേക്കബ് (യുഎസ്എ).
മരുമക്കൾ:സീന, ക്രിസ്റ്റി.

