ചെങ്ങന്നൂർ: പുലിയൂർ അസംബ്ലീസ് ഓഫ്
ഗോഡ് ബഥേൽ സഭാംഗം ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ യോഹന്നാൻ ജോർജ് ആണ് ഭർത്താവ്.
യു.കെ.യിലെ കേംബ്രിഡ്ജ് എബനേസർ പെന്തക്കോസ്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ജോർജിൻ്റെ മാതാവുമായ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതനായ യോഹന്നാൻ ജോർജ് ആണ് ഭർത്താവ്.
സംസ്കാരം ഡിസം.3 ന് വ്യാഴാഴ്ച നടക്കും.
അന്നേ ദിവസം രാവിലെ 8 ന് ഭൗതികശരീരം കഞ്ഞിക്കുഴിയിൽനിന്ന് ചെങ്ങന്നൂർ പുലിയൂരിലുള്ള ആര്യാട്ടിൽ ജോസ് പാസ്റ്ററിന്റെ (ഗിൽഗാൽ) ഭവനത്തിൽ എത്തിക്കും. രാവിലെ 11ന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
മക്കൾ: രാജു യോഹന്നാൻ, പാസ്റ്റർ ജോർജ് തോമസ് (തബൂക്ക് ബഥേൽ സഭ, സൗദി അറേബ്യ), പാസ്റ്റർ കുഞ്ഞുമോൻ ജോർജ് (എബനേസർ പെന്തക്കോസ്ത് സഭ, കേംബ്രിഡ്ജ്, യു.കെ.), പാസ്റ്റർ ഷാജി ജോർജ് (പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡ്, കഞ്ഞിക്കുഴി, കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ), ബിജു യോഹന്നാൻ (ഓസ്ട്രേലിയ).
മരുമക്കൾ: ജെസ്സി യോഹന്നാൻ, സൂസമ്മ തോമസ്, ആൻസി കുഞ്ഞുമോൻ, സുജ ഷാജി, എസ്തർ ബിജു.

