ആലപ്പുഴ: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ പുതിയ ഡിസ്ട്രിക്ട് ശുശ്രൂഷകനായി പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഔദ്യോഗികമായി ചുമതലയേറ്റു. ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ഏബ്രഹാം അദ്ദേഹത്തെ സ്വീകരിച്ചു. കരുവാറ്റ ശാലേം സഭാംഗമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ്, മുൻപ് ഡിസ്ട്രിക്ട് സെക്രട്ടറിയായും വിവിധ ലോക്കൽ സഭകളുടെ ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


1991-ൽ അഞ്ച് സഭകളും നാല് സുവിശേഷ പ്രവർത്തകരുമായി പാസ്റ്റർ ഏബ്രഹാം ജോർജ് ആരംഭിച്ച ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട്, 35 വർഷങ്ങൾ പിന്നിടുമ്പോൾ 55 സഭകളും 75 സുവിശേഷ ശുശ്രൂഷകരുമുള്ള ഐപിസിയിലെ മൂന്നാമത്തെ വലിയ ഡിസ്ട്രിക്ടായി വളർന്നിരിക്കുകയാണ്. ഡിസ്ട്രിക്ടിന് അടിത്തറ പാകുകയും മൂന്നര പതിറ്റാണ്ടോളം നേതൃത്വം നൽകുകയും ചെയ്ത പാസ്റ്റർ ഏബ്രഹാം ജോർജ് 2026 ഒക്ടോബർ 31-നാണ് നിത്യതയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഇപ്പോൾ ഡിസ്ട്രിക്ടിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
മികച്ച ബൈബിൾ പ്രഭാഷകനും എഴുത്തുകാരനും വേദാദ്ധ്യാപകനുമായ പാസ്റ്റർ ഫിലിപ്പ് പി തോമസ് ഐപിസിയുടെ അന്തർദേശീയ ജനറൽ പ്രസിഡന്റും കൂടിയാണ്. ഐപിസിയുടെ വിവിധ സെന്ററുകളിൽ സെൻ്റർ ശുശ്രൂഷകനായും ഐപിസി കേരള സ്റ്റേറ്റിന്റെ വിവിധ നിലകളിൽ എക്സിക്യൂട്ടിവ് സ്ഥാനങ്ങളും ഐപിസി ജനറൽ കൗൺസിലിൽ ജന. വൈസ് പ്രസിഡന്റും ആയിരുന്നു.


