കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ തോന്നിയാമല കവുങ്ങുംപുരയിടത്തിൽ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 13 ന് ചൊവ്വാഴ്ച നടക്കും.
രാവിലെ 8 മുതൽ 12 വരെ കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിലും, ഉച്ചയ്ക്ക് 12:30 മുതൽ 3 വരെ തോന്നിയാമല ബഥേൽ എ.ജി ചർച്ചിലും (Bethel AG Church Thonniamala) പൊതുദർശനവും സംസ്കാരശുശ്രൂഷകളും നടക്കും. സഭാ സെമിത്തേരിയിൽ സംസ്കാരം.
ദീർഘ വർഷങ്ങൾ ഐപിസി റാന്നി സെന്ററിന്റെ പാസ്റ്ററായിരുന്നു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാംഗമാണ്.
ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ സെൻ്ററുകളിൽ സെന്റർ ശുശ്രൂഷകനായി പ്രവർത്തിച്ചു. അമേരിക്കൻ ഐക്യ നാടുകൾ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ സത്യങ്ങൾക്കുവേണ്ടി നിലകൊണ്ടു. ദീർഘകാലം ഐപിസി റാന്നി വെസ്റ്റ് സെൻററിന്റെ സെൻ്റർ ശുശ്രൂഷകനായിരുന്നു.
മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി.സമുവേലിൻ്റെ മകൾ ജയ ചെറിയാനാണ് ഭാര്യ.
മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ.
മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്.
വാർത്ത: നിബു വെള്ളവന്താനം

