ഡാളസ് : ഒക്ടോബർ 31 ശനിയാഴ്ച്ച നിര്യാതനായ പാസ്റ്റർ ടി തോമസിന്റെ
അനുസ്മരണ ശുശ്രുഷകളും, പൊതുദർശനവും നവംബർ 5,6 വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ആരംഭിക്കും. ശവസംസ്കാര ശുശ്രുഷകൾ നവംമ്പർ 7 ന് (ശനി) രാവിലെ 9 മുതൽ 12 വരെ ക്രോസ് വ്യൂ ചർച് ഓഫ് ഗോഡ് (8501 Liberty Grove Rd , Rowlett , TX 75089) നടത്തിയ ശേഷം സാക്രട് ഹാർട്ട് സെമിത്തേരിയിൽ (Sacred Heart Cemetery , 3900 Rowlett Rd , Rowlett , TX 7508 ) സംസ്കാരവും നടക്കും .
1972 സെപ്റ്റംബർ 10 ന് അമേരിക്കയിലേക് കുടിയേറിപ്പാർത്ത പാസ്റ്റർ ടി തോമസ് ചിക്കാഗോ , ഇലിനോയിലെ പിയോറിയിലെ താമസത്തിനുശേഷം 1973 ൽ ടെന്നസിയിലെ ചാറ്റനൂഗയിലേക് താമസം മാറ്റി . 1975-ൽ ന്യൂയോർക്കിൽ താമസിക്കുന്ന കാലയളവിൽ വിവാഹിതനായി . 1977 ഫെബ്രുവരി 22 ന് ഡാളസിലേക് താമസം മാറ്റി .
1980 ആഗസ്ററ് 17 ന് ഡാളസിൽ പാസ്റ്റർ ടി തോമസിന്റെ നേത്രത്വത്തിൽ ആരംഭിച്ച ഈസ്റ് ഡാളസ് ചർച്ച് ഓഫ് ഗോഡ് സഭ പിന്നീട് 2017 മാർച് 5 ന് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് എന്ന് പേര് മാറ്റി .
ടെബിൾ ബാപ്റ്റിസ് സെമിനാരി , ചാറ്റനൂഗ , ടെന്നിസിയിൽ നിന്നും
ദൈവശാസ്ത്ര പഠനം (മാസ്റ്റർ ഓഫ് ഡിവിനിറ്റി – M . Div . പ്രോഗ്രാം ) , മൗൺണ്ട് സിയോൺ ബൈബിൾ കോളജ് , മുളക്കഴ , കേരളം . മാർത്തോമാ കോളജ് തിരുവല്ല . കേരളം , ഇന്ത്യയിൽ നിന്നും ബി.എ -English ബിരുദവും നേടിയിട്ടുണ്ട് .
പിതാവ് : പരേതനായ പാസ്റ്റർ എ. ടി തോമസ് ഒരേത്ത്
കുടുംബം , എണ്ണിക്കാട്ട് ശാഖ , കുറിയന്നൂർ.
മാതാവ് : പരേതയായ അന്നമ്മ തോമസ് ആര്യപ്പള്ളിൽ, കുമ്പനാട് .
ഭാര്യ : മേരിക്കുട്ടി തോമസ് മുത്തേടത്ത് , ഓതറ കുടുംബാഗവുമാണ് .
മക്കൾ : ഷാരോൺ ആൻ തോമസ് – ഡോ . മിനു ജോർജ് , ക്രിസ്റ്റിൻ ഗ്രെസ് തോമസ് – ഡോ . ജേസൺ ജോർജ് , സ്റ്റീഫൻ പോൾ തോമസ് – ഷാരിൻ മാത്യൂസ് (എല്ലവരും USA).
സഹോദരങ്ങൾ : പാസ്റ്റർ ഏബ്രഹാം തോമസ് , ഹ്യൂസ്റ്റൺ – റോസമ്മ , പരേതനായ മാത്യു തോമസ് , പാസ്റ്റർ വർഗീസ് തോമസ് , ഡാളസ് – വത്സമ്മ , പരേതനായ പാസ്റ്റർ ജോൺ തോമസ് – മേഴ്സി , ഗ്രേസ് മാത്യു (കുഞ്ഞുമോൾ ) – ഡോ . സുശീൽ മാത്യു (ചർച് ഓഫ് ഗോഡ് മിഡിൽ ഈസ്റ് റീജിയണൽ സൂപ്രണ്ട് ), എല്ലാവരും USA .
വാർത്ത : രാജൻ ആര്യപ്പള്ളിൽ
