മല്ലപ്പള്ളി : ഐപിസി സിയോൻ പുരം
സഭാംഗം പരേതനായ മേക്കരിങ്ങാട്ട് ബേബി ജോർജിന്റെ സഹധർമിണി സാറാമ്മ ബേബി (മണി 86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 22 ചൊവ്വ രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്കൽ സഭാ സെമി ത്തരിയിൽ.
മക്കൾ: പാസ്റ്റർ സുനിൽ ബേബി (ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബെംഗളൂരു ആർ.ടി. നഗർ സഭാ ശുശ്രൂഷകൻ), സ്‌മിതാ മാത്യൂ (ബെംഗളൂരു).
മരുമക്കൾ: ജിജു സുനിൽ, മാത്യൂ ഈപ്പൻ. കൊച്ചുമക്കൾ: അലൻ എം, പ്രിവിയ മാത്യൂ, പ്രിത്വിൻ മാത്യൂ .

