ഗാന്ധിധാം: ചർച്ച് ഓഫ് ഗാന്ധിധാം (ഗാന്ധിധാം ശാലേം ചർച്ച്) സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ. സ്റ്റീഫൻ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഗുജറാത്തിലെ മലയാളിയായ ദൈവദാസനാൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പെന്തക്കോസ്ത് സഭയാണ് ചർച്ച് ഓഫ് ഗാന്ധിധാം. സംസ്കാരം ഇന്ന് (07/03/2026) ഗാന്ധിധാമിൽ നടക്കും.
വിവിധ ഭാഷക്കാരായ രണ്ടായിരത്തിലധികം വിശ്വാസികൾ അദ്ദേഹത്തിന്റെ സഭയിൽ അംഗങ്ങളായിട്ടുണ്ട്.
ഗുജറാത്തിന്റെ പലസ്ഥലങ്ങളിൽ ചർച്ച് ഓഫ് ഗാന്ധിധാമിന്റെ പ്രവർത്തനങ്ങളുമുണ്ട്. അവിവാഹിതനായി ജീവിതം മുഴുവൻ കർത്താവിനായി സമർപ്പിച്ച ദൈവദാസനായിരുന്നു പാസ്റ്റർ എൻ സ്റ്റീഫൻ.
