ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ത്രി ദിന ഉപവാസ പ്രാർത്ഥന ഒക്ടോൺ 2 മുതൽ 3 വരെ വൈകിട്ട് 8 മണി മുതൽ 10 മണി വരെയും 4 തീയതി വൈകിട്ട് 5 മുതൽ 7:30 വരെയും (യു. എ. ഇ സമയം ) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ്,സമ റെസിഡൻസ് നിയർ അൽമുള്ള പ്ലാസ, ദുബായ് വച്ചു നടക്കും. ഒക്ടോൺ 4 ഞായർ രാവിലെ 8 മുതൽ 10 വരെ സെന്റ് പീറ്റേഴ്സ് ഹാൾ, സെന്റ് ലൂക്ക് ഹാൾ, റാസ് അൽ ഖൈമയിൽ വച്ച് ഉണ്ടായിരിക്കും.പാസ്റ്റർ ബിനോ തോമസ് ദൈവ വചനം ശുശൂഷിക്കുകയും ചർച്ച് കോയർ ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

