അയർലൻഡ്: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് അയർലൻഡ് ആൻഡ് നോർത്തേൺ അയർലൻഡിന്റെ വാർഷിക സമ്മേളനം 2026 ഒക്ടോബർ 23 മുതൽ 25 വരെ നടക്കും. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രമുഖ ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും.
പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ലെസ്ലി വർഗീസ് എന്നിവർ വിവിധ യോഗങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബെറിൽ തോമസും പാസ്റ്റർ സാമുവൽ വിൽസണും ആരാധനയ്ക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേക യോഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
സമ്മേളനത്തിന്റെ സമയക്രമം
വെള്ളി, ഒക്ടോബർ 23: വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെ പൊതുയോഗം നടക്കും.
ശനി, ഒക്ടോബർ 24: രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ യുവജന വിഭാഗത്തിന്റെ യോഗം നടക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മുതിർന്നവർക്കായുള്ള പ്രത്യേക യോഗവും വൈകുന്നേരം 6 മുതൽ രാത്രി 9.30 വരെ സായാഹ്നയോഗവും ഉണ്ടായിരിക്കും. യുവജനങ്ങൾക്കായുള്ള പ്രത്യേക സെഷൻ വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ഇൻചിക്കോറിലെ (Inchicore) Scoil Mhuire gan Smál സ്കൂൾ ഹാളിൽ നടക്കും.
ഞായർ, ഒക്ടോബർ 25: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ ഞായറാഴ്ച ആരാധനയും പ്രത്യേക ശുശ്രൂഷകളും നടക്കും. ഈ യോഗവും ഇൻചിക്കോറിലെ Scoil Mhuire gan Smál സ്കൂൾ ഹാളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശ്വാസികൾക്ക് ഒരുമിച്ച് ആരാധിക്കാനും ദൈവവചനം ശ്രവിക്കാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും സമ്മേളനം അവസരമൊരുക്കും. അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും വിശ്വാസികളുടെ സജീവ പങ്കാളിത്തം സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നു.

