• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

സാരെഫാത്ത് ഭവനത്തിൻ്റെ സമർപ്പണം നടന്നു

P S Cherian - INDIA - June 1, 2026
P S Cherian
264 views 5 secs 0 Comments

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാശുശ്രൂഷകനായിരിക്കെ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ മീഖായേലിൻ്റെ കുടുംബാംഗങ്ങൾക്കായി ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ൻ്റെ നേതൃത്വത്തിലുള്ള സാരെഫാത്ത് പ്രോജക്ട് കമ്മറ്റി കൊണ്ണിയൂരിനടുത്ത് സ്ഥലം വാങ്ങി പണികഴിപ്പിച്ച ഭവനത്തിൻ്റെ സമർപ്പണ ശുശ്രൂഷ മെയ് 24 ഞായറാഴ്ച വൈകുന്നേരം നടന്നു. മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. അദ്ധ്യക്ഷനായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ മുഖ്യ സന്ദേശം നൽകി. കുടുംബാംഗങ്ങളെയും ഭവനത്തെയും ദൈവകരങ്ങളിൽ സമർപ്പിച്ചു റവ. റ്റി. ജെ. സാമുവേൽ സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു.

പാസ്റ്റർ ബി. കെ. ബൈജു മേപ്പൂക്കട, പാസ്റ്റർ പ്രസാദ് എസ്. (വിഴിഞ്ഞം സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ വിജയദാസ് എന്നിവർ സങ്കീർത്തനം വായിച്ചു.
ബ്രദർ പി. ജെ. വിൻസൻ്റ് വിഴവൂർ സ്വാഗതം ആശംസിച്ചു.
സാരെഫാത്ത് ഭവനം പണിതതിൻ്റെ റിപ്പോർട്ട് പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് അവതരിപ്പിച്ചു.
പാസ്റ്റർ സ്റ്റുവർട്ട് കരിങ്ങൽ പാസ്റ്റർ മീഖായേലിൻ്റെ ഭാര്യ സിസ്റ്റർ കുമാരി ശാന്തിയ്ക്ക് ഭവനത്തിൻ്റെ താക്കോൽ കൈമാറി. സാരെഫാത്ത് ഭവനം സഫലമാക്കാൻ സഹായിച്ച എല്ലാവർക്കും സിസ്റ്റർ കുമാരി ശാന്തി നന്ദി പ്രകാശിപ്പിച്ചു.

പാസ്റ്റർ പി. ഡി. ഡേവിഡ് (തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ ധർമ്മ ദാസ് സി. (ആര്യനാട് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ സുരേഷ് കെ. എസ്. (നെടുമങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ വിജയദാസ് (AGMDC CA വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ചാൾസ് ഗുണശീലൻ (AGMDC കേരള മിഷൻ), പാസ്റ്റർ കെ. കെ. റോയ്, പാസ്റ്റർ ജോൺലി (AGMDC ചാരിറ്റി), പാസ്റ്റർ സ്റ്റുവർട്ട് റ്റി. എസ്. (AGMDC ഡിസാസ്റ്റർ മാനേജ്മെൻ്റ്), സിസ്റ്റർ മറിയാമ്മ സാമുവേൽ (AGMDC WMC പ്രസിഡൻ്റ്), സിസ്റ്റർ ബീന ക്രിസ്റ്റഫർ (AGMDC WMC സെക്രട്ടറി), പാസ്റ്റർ സോളമൻ ഗുജറാത്ത്, ബ്രദർ റ്റി. ബാബുജോയ് (സതേൺ റീജിയൺ സൺഡേ സ്കൂൾ കൺവീനർ), പാസ്റ്റർ ജോൺ കുമാർ, ബ്രദർ ഷിബു വൈ. കൊണ്ണിയൂർ, ബ്രദർ ഷിബു ആനാകോട്, സിസ്റ്റർ അനിത സിനോദേവ് എന്നിവർ ആശംസകൾ അറിയിച്ചു.

ഗാനശുശ്രൂഷയ്ക്ക് ബ്രദർ ബോവസ് കൊണ്ണിയൂരും ബ്രദർ ജോബി ആമോസും നേതൃത്വം നൽകി.
പാസ്റ്റർ സ്റ്റീഫൻസൺ കാവടിത്തലയ്ക്കൽ, പാസ്റ്റർ ഡബ്ലിയു. ജ്ഞാനദാസ് മണക്കാല, പാസ്റ്റർ റോബിൻസൺ സമാധാനപുരം, ബ്രദർ ബിജു ജി. ആര്യങ്കോട് എന്നിവർ വിവിധ പ്രാർത്ഥനകൾ നയിച്ചു.
പാസ്റ്റർ ജോൺ സ്റ്റോബി കൃതഞ്ജത അറിയിച്ചു.

പാസ്റ്റർ ജോൺ സ്റ്റോബി, പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്, ബ്രദർ പി. ജെ. വിൻസൻ്റ് വിഴവൂർ, ബ്രദർ ഷിബു ആനാകോട് എന്നിവരാണ് സാരെഫാത്ത് പ്രോജക്ട് കമ്മറ്റിയിലെ മറ്റംഗങ്ങൾ.
2024 – 2026 കാലയളവിലേക്കുള്ള ദക്ഷിണ മേഖല ഡയറക്ടറായി തിരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സനൽ കുമാർ ആർ. ൻ്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നത്.

രണ്ടു വർഷങ്ങൾ കൊണ്ട് ബ്രദർ പി. ജെ. വിൻസൻ്റ് വിഴവൂർ ഉൾപ്പടെയുള്ള കോർഡിനേറ്റേഴ്സിൻ്റെ സഹകരണത്തോടെ ദക്ഷിണ മേഖലയിൽ നിത്യതയിലേക്ക് ചേർക്കപ്പെട്ട പാസ്റ്റർമാരുടെ അർഹരായ വിധവമാർക്കും രോഗികൾക്കും വിദ്യാഭ്യാസ സഹായവുമായി 20 ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന സെമിത്തേരിയ്ക്കു വേണ്ടി സ്ഥലം വാങ്ങി.
യുവജനങ്ങൾക്കായി പ്രീമാരിറ്റൽ കൗൺസലിംഗ് സംഘടിപ്പിച്ചു.
മേഖലയുടെ ഉണർവ്വിനും സഭകളുടെ ഉദ്ധാരണത്തിനും വേണ്ടി കൂട്ടായ്മകൾ സംഘടിപ്പിച്ചു.

എല്ലാ മാസത്തിലും ആദ്യ തിങ്കളാഴ്ച ഓരോ സെക്ഷനിലും വിടുതലിൻ ആരാധന എന്ന പേരിൽ പ്രത്യേക പ്രാർത്ഥന യോഗങ്ങൾ നടത്തി. എല്ലാ മാസത്തിലേയും രണ്ടാമത്തെ തിങ്കളാഴ്ച ദക്ഷിണ മേഖല ഓഫീസിൽ വച്ച് സഹോദരിമാരായ അനിത സിനോ, മേബിൾ റെജി എന്നിവരുടെ സഹകരണത്തോടെ സഹോദരിമാരുടെ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. എല്ലാ തിങ്കളാഴ്ചയും രാത്രി ഓൺലൈൻ പ്രാർത്ഥന ക്രമമായി നടന്നു വരുന്നു. ഈ കൂട്ടായ്മകളിലൂടെ അനേകർക്ക് ശുശ്രൂഷയ്ക്ക് അവസരം നൽകി.
ദക്ഷിണ മേഖലയിൽ പുതിയ വേലസ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി ഇവാഞ്ചലിസം എക്സ്പ്ലോഷൻ എന്ന പേരിൽ സുവിശേഷീകരണ പരിശീലന പരിപാടി നടത്തി.
ദക്ഷിണ മേഖലയുടെ സുവിശേഷീകരണവുമായി ബന്ധപ്പെട്ട് പാസ്റ്റർ എൻ. സത്യദാസിൻ്റെയും കോർഡിനേറ്റേഴ്സിൻ്റെയും സഹകരണത്തോടെ പരസ്യയോഗങ്ങളും മുറ്റത്ത് കൺവെൻഷനുകളും സുവിശേഷ യോഗങ്ങളും സംഘടിപ്പിച്ചു.
മേഖലയിലെ ആയിരക്കണക്കിനു ദൈവജനത്തെ പങ്കെടുപ്പിച്ചു കൊണ്ട് മികച്ച നിലയിൽ മേഖല കൺവൻഷൻ നെയ്യാറ്റിൻകരയിൽ നടത്തുകയും ഏഴു ലക്ഷത്തിലധികം രൂപ മിച്ചം പിടിക്കുകയും ചെയ്തു.
SSLC, +2, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ഗവൺമെൻ്റ് തലങ്ങളിൽ ഉദ്യോഗകയറ്റം ലഭിച്ചവരെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ പേര് ചേർത്തവരെയും വിവിധ സമയങ്ങളിൽ അനുമോദിച്ചു.
പാസ്റ്റേഴ്സ് ഫാമിലി സെമിനാറുകൾ നടത്തി.

സ്കൂൾ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പാസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെസ്റ്റ് നടത്തുകയും വിദ്യാഭ്യാസ സഹായമായി സ്കൂൾ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.
ദക്ഷിണ മേഖലയിലെ ശുശ്രൂഷകരെയും സഭകളെയും ഐക്യതയോടെ നയിക്കുകയും ദക്ഷിണ മേഖല ഏല്പിച്ച ഉത്തരവാദിത്തം വിശ്വസ്തതോടെ ചെയ്തുവെന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.

TAGS:
PREVIOUS
സിഇഎം മാവേലിക്കര സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
NEXT
ഐപിസി ബഹ്റൈൻ സൺഡേ സ്കൂൾ 47-ാം വാർഷികത്തിനു സമാപനമായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2681 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1873 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1671 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
995 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1311 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1229 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1182 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1194 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 3, 2026
ഐപിസി കണ്ണൂർ സെൻ്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ
March 25, 2026
ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ – തിരുവചനോത്സവം 2026 ഏപ്രിൽ 9 മുതൽ12 വരെ
August 2, 2026
മോഹൻ സി ലാസറസ് നയിക്കുന്ന പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 8-ന്
January 8, 2026
ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനു.22 മുതൽ 25 വരെ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved