കണ്ണൂർ: ഇൻഡ്യാ പെന്തെക്കോസ്തു ദൈവ സഭ കണ്ണൂർ സെൻ്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ 12 വരെ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ പി ജെ ജോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിജോയ് കുര്യാക്കോസ്, സജോ തോണിക്കുഴി എന്നിവർ പ്രസംഗിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6-9 വരെ പൊതുയോഗങ്ങൾ ശ്രീകണ്ഠാപുരം ടൗൺ സ്‌ക്വൊയറിലും ഞായറാഴ്ച സംയുക്ത സഭായോഗം ചെമ്പത്തൊട്ടി ഗ്രീൻ കാസ്റ്റിൽ ഓഡിറ്റോറിയത്തിലും നടക്കും. കണ്ണൂർ ജീസസ് വോയ്‌സ് ഗാനശുശ്രൂഷ നിർവഹിക്കും.
