കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ബിരുദദാന ശുശ്രൂഷ ജൂൺ 20 ന് രാവിലെ 9 മുതൽ കുമ്പനാട് ഹെബ്രോൻ പാരീഷ് ഹാളിൽ നടക്കും. അസോസിയേഷൻ്റെ പാഠ്യപദ്ധതി അനുസരിച്ച് 15-ാം ക്ലാസ് വരെ വിജയകരമായി പഠനം പൂർത്തിയാക്കിയ 75 കുട്ടികൾക്കാണ് ബിരുദം നൽകുന്നത്.
അസോസിയേഷൻ കേരളാസ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. സണ്ടേസ്കൂൾസ് അസോസിയേഷൻ യു എ ഇ റീജിയൻ സയറക്ടർ പാസ്റ്റർ ഡിലുജോൺ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, കെ പി കുര്യൻ, ബ്രദർ ജയിംസ് ജോർജ് , സിസ്റ്റർ സ്റ്റെർല ലൂക്ക് എന്നിവർ അതിഥികളായി പങ്കെടുക്കും. സണ്ടേസ്കൂൾ അസോസിയേഷൻ ഭാരവാഹികളായ പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ, സണ്ണി ഏബ്രഹാം, പാസ്റ്റർ തോമസ് ജോർജ്, ഫിന്നി പി മാത്യു എന്നിവർ നേതൃത്വം നൽകും.
