വാഷിങ്ടൺ: യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ജനുവരി മുതൽ ഇതുവരെ ഏകദേശം 80,000 കുടിയേറ്റേതര വിസകൾ റദ്ദാക്കിയെന്ന് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ എക്സാമിനറുടെ റിപ്പോർട്ടിലാണ് ജനുവരി 20 മുതലുള്ള കണക്ക് വ്യക്തമാക്കിയത്. ഇക്കാര്യം പിന്നീട് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റും സ്ഥിരീകരിച്ചു. വിസ റദ്ദാക്കാനുള്ള കാരണങ്ങളിൽ മദ്യപിച്ചു വാഹനമോടിച്ചതുമുതൽ മോഷണക്കേസുകൾ വരെ ഉൾപ്പെടുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് 16,000 വിസകളും ആക്രമണ സംഭവത്തിൽ ഉൾപ്പെട്ടതിന് 12,000 വിസകളും മോഷണക്കേസിൽ ഉൾപ്പെട്ടതിന് 8,000 വിസകളും റദ്ദാക്കി.
ട്രംപ് ഭരണകൂടം ഇതുവരെ റദ്ദാക്കിയത് 80,000 വിസകൾ; യുഎസ് വിട്ടവരിൽ 6,000 വിദ്യാർഥികളും
Oplus_0
