കോഴിക്കോട്: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മെയ് 31 ന് സെഹിയോൻ പെന്തെക്കോസ്തൽ അസംബ്ലി ചർച്ച് ഹാളിൽ മെറിറ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തി.
എസ്എസ്എൽസി ക്കും പ്ലസ് ടു വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പി സി ഐ കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ
കെ സി സൈമൺ മെമെന്റോ നൽകി ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ജില്ലാ പ്രസിഡൻറ് എം എം മാത്യുവും താലൂക്കുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റർമാരായ ബോബൻ വാഴെപ്പറമ്പൻ , റോയ് കെ കുര്യൻ തുടങ്ങിയവരും വിതരണം ചെയ്തു.
പി സി ഐ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ നോബിൾ പി തോമസ് മുഖ്യ സന്ദേശം നൽകി.
ജില്ല പ്രസിഡൻ്റ് പാസ്റ്റർ എം എം മാത്യു അധ്യക്ഷത വഹിച്ചു . ചാരിറ്റി കൺവീനർ പാസ്റ്റർ റോയ് ജോസഫ് സ്വാഗതവും ജില്ലാ ട്രഷറർ ബ്രദർ ജയ്പോൾ നന്ദിയും അറിയിച്ചു.
പാസ്റ്റർമാരായ റോയ് തോമസ് , സാബു ചാക്കോ , പോൾ ഓസ്റ്റിൻ തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ജില്ലാ പ്രസിഡൻറ് പാസ്റ്റർ എം എം മാത്യുവും സെക്രട്ടറി പാസ്റ്റർ ലിജോ കെ സാമും പ്രോഗ്രാമിന് നേതൃത്വം നൽകി.
