തിരുവല്ല. ചർച്ച് ഓഫ് ഗോഡ് തിരുവല്ല സെന്റർ 2026 – 28 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മെയ് 31 ഞായറാഴ്‌ച 3.30 നു ടൗൺ ചർച്ചിൽ സെന്റർ പാസ്റ്റർ സജി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ സെന്ററിലെ പാസ്റ്റേഴ്സും സെക്രട്ടറിമാരും പുത്രിക സംഘടനയുടെ പ്രതിനിധികളും ഒഫീഷ്യൽസും പങ്കെടുത്തു.
സെക്രട്ടറിയായി ബ്രദർ ജോബിൻ വർഗീസ് ( മേപ്രാൽ ചർച്ച് ) ട്രഷാറായി ബ്രദർ എബ്രഹാം കെ മാത്യു (നെടുമ്പുറം ചർച്ച്) ഗോസ്പൽ ടീം സെക്രട്ടറിയായി പാസ്റ്റർ അശോക് മാത്യു (നിരണം വെസ്റ്റ് ചർച്ച്) ഗോസ്പൽ ടീം ജോയിൻ സെക്രട്ടറിയായി പാസ്റ്റർ രാജേഷ് R (കാട്ടുനിലം ചർച്ച്) ype സെക്രട്ടറി ആയി ബ്രദർ ജസ്റ്റിൻ വി സാമുവേൽ ( മേപ്രാൽ ചർച്ച് ) ype ജോയിന്റ് സെക്രട്ടറി ആയി ബ്രദർ സജോ സക്രിയ(കാരക്കൽ ചർച്ച്) സൺഡേ സ്കൂൾ ജോയിന്റ് സെക്രട്ടറി ആയി ബ്രദർ ഷോൺ ജോഷ്വാ ബിജു (സിറ്റി ചർച്ച്) എന്നിവരെ തിരഞ്ഞെടുത്തു.
പാസ്റ്റർ തോമസ് ജോസഫ് സങ്കീർത്തനം വായിക്കുകയും പാസ്റ്റർമാരായ സോജൻ ടി ടി, ഷിബു വർഗീസ്, സജി ചാക്കോ, എന്നിവർ പ്രാർത്ഥിക്കുകയും ചെയ്‌തു. സെന്റർ പാസ്റ്റർ സജീ എബ്രഹാം തിരഞ്ഞുഎടുപ്പുകൾക്കു നേതൃത്വം നൽകി.
