ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ ആലപ്പുഴയുടെ അപ്പൊസ്തലൻ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നവം. 4 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ ഐപിസി സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്തുള്ള പാരീഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാരം നവം. 05 വ്യാഴാഴ്ച രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിൻ്റെ കളർകോട് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: വെസ്ളി എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം), പ്രിൻസിലി.
പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിൽ വിളവിനാൽ പന്തലോടിൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം ദീർഘകാലം പെന്തെക്കോസ്ത് ശുശ്രൂഷാരംഗത്ത് സജീവമായിരുന്നു. ഐപിസിയുടെ കേരളത്തിലെ ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹം സഭയുടെ വളർച്ചയ്ക്കും ശുശ്രൂഷാ പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകി.

