മസ്കറ്റ്: ഗൾഫ് മേഖലയിലെ പ്രധാന മലയാളി പെന്തെക്കോസ്തു സഭകളിലൊന്നായ പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒപി എ) യുടെ വാർഷിക കൺവൻഷൻ നവംബർ 21 മുതൽ 24 വരെ മസ്കറ്റിലെ ഗാല ബോഷ് ഹാൾ, റുവി അൽ നൂർ ഹാൾ എന്നിവിടങ്ങളിൽ നടക്കും. സഭാപ്രസിഡൻ്റ് പാസ്റ്റർ രാജൻ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ റെജി മാത്യു (കേരളം) മുഖ്യ പ്രസംഗകനായിരിക്കും. ഒപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ സെക്രട്ടറി ബ്രദർ പി.എസ്. അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കൺവൻഷൻ്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
സന്തോഷ് തങ്കച്ചൻ, മസ്കറ്റ്

