• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

ഐപിസി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

P S Cherian - NEWS - April 13, 2026
P S Cherian
407 views 11 secs 0 Comments

ഡാളസ്: ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൻ 2026-2029 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 11 നു ഐ. പി. സി. ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോഷിൻ ഡാനിയേൽ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന  തിരഞ്ഞെടുപ്പിൽ അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്കലഹോമ) സെക്രട്ടറി, വെസ്ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറാർ, ടിജു തോമസ് ഹ്യൂസ്റ്റൺ) ജനറൽ കൗൺസിൽ അംഗം, സാം മാത്യു ( ഡാളസ്) മീഡിയ, എസ്.പി. ജെയിംസ്( ഡാളസ്) ചാരിറ്റി കോർഡിനേറ്റർ, സാക് ചെറിയാൻ (ഒക്കലഹോമ) മിഷൻ കോർഡിനേറ്റർ, ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

ഇവരോടൊപ്പം അംഗത്വ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ കൗൺസിൽ നിലവിൽ വന്നു. ഐ.പി.സി. ഹെബ്രോൻ ഒക്കലഹോമ ശുശ്രൂഷകനായ റവ. ഷിബു തോമസ്, അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ കൂടിയാണ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് റീജിയൻ്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെയിംസ് പൊന്നോലിൽ കഴിഞ്ഞ തവണയും റീജിയൺ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവിൽ ഓസ്റ്റിൻ വർഷിപ്പ് സെൻ്റർ ശുശ്രൂഷകനാണ്. ഐ.പി.സി ഒക്കലഹോമ എബനേസർ സഭയുടെ മുൻ ശുശ്രൂഷകനായിരുന്ന റവ. ബെന്നി പാപ്പച്ചൻ ആണ് നിയുക്ത സെക്രട്ടറി. കേരളത്തിൽ പിടവൂർ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എം. പാപ്പച്ചൻ്റെ മകനാണ്. ഗുഡ്ന്യൂസ് വാരികയുടെ ചെയർമാൻ ആയിരുന്ന പരേതനായ വി.എം . മാത്യുവിൻ്റെ മകനും, ഡാളസ് ഐ.പി.സി. ടാബർനാക്കിൾ സഭാംഗവുമായ വെസ്ലി മാത്യുവാണ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ വിവിധ മലയാളി പെന്തെക്കോസ്ത് കോൺഫ്രൻസുകളിൽ എക്സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഐ.പി.സി. മിഡ് വെസ്ററ് റീജിയൻ്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നൽകിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടിൽ ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറാർ. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ.പി.സി. ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗമാണ്. ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിജു തോമസ്, ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ അംഗവും, വടക്കേ അമേരിക്കയിലെ വിവിധ പെന്തെക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവർത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.
ഭാരത സുവിശേഷീകരണത്തിനും, സഭാവളർച്ചയ്ക്കും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയൺ 1985 -ൽ അംഗുലീപരിമിതമായ സഭകളുമായി നിലവിൽ വന്നതാണു. ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അൻ്റോണിയോ എന്നീ പട്ടണങ്ങളിലെ ഇൻഡ്യാ പെന്തെക്കോസ്ത് സഭകൾ ചേരുന്നതാണു ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ. 2026 -ലെ വാർഷിക കൺവൻഷൻ സാൻ അൻ്റോണിയോയിൽ വെച്ച് നടക്കും.

വാർത്ത: സാം മാത്യു, മീഡിയ കോർഡിനേറ്റർ

TAGS:
PREVIOUS
മാമ്മൂട് ഇലവുങ്കൽ ഇ.എ ജോണിന്റെ (93) സംസ്കാരം ഇന്ന്
NEXT
ദി ക്യാപിറ്റൽ സിറ്റി ചർച്ച് ഉപവാസ പ്രാർത്ഥന
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2704 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1886 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1685 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1007 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1321 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1239 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1200 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 17, 2026
ഗിൽഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഇന്നു മുതൽ
June 11, 2026
എക്സൽ സോഷ്യൽ അവെയർനസ് മീഡിയ പ്രവർത്തനോദ്ഘാടനം
January 7, 2026
അപ്പോസ്തോലിക് അസംബ്ലി പന്തളം ആത്മീയ സംഗമം ജനു. 9 മുതൽ
June 22, 2026
കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved