അഗളി: ഷാരോൺ ഫെലോഷിപ്പ് ചർച്ച് സുവിശേഷീകരണ വിഭാഗമായ ഇവാഞ്ചലിസം ബോർഡ് മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ ദിദിന പരസ്യയോഗവും സായാഹ്ന കൺവെൻഷനും നടന്നു. മലബാർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഈശോ മാത്യുവിന്റെ ഉദ്ഘാടന സന്ദേശത്തോടെ പരസ്യ യോഗങ്ങൾക്ക് തുടക്കമായി. അസോസിയേറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോബ് നൽകിയ ആമുഖ സന്ദേശത്തോടെ സായാഹ്ന കൺവെൻഷൻ ആരംഭിച്ചു.


റീജിയൻ ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.വൈ. ജെയിംസ്,തിമോത്തി ചന്ദ്രൻ എന്നിവർ സായാഹ്ന കൺവെൻഷനുകളിൽ മുഖ്യ പ്രഭാഷണം നടത്തി.


സമാപന സമ്മേളനത്തിൽ ഇവാജലിസം ബോർഡ് മലബാർ റീജിയൻ സെക്രട്ടറി പാസ്റ്റർ എം. ജെ.വർഗീസ് അധ്യക്ഷനായിരുന്നു.
പാസ്റ്റർമാരായ ജോയ് ഡേവിഡ് (മലബാർ റീജിയൻ സെക്രട്ടറി ), എം. എ. ആന്റണി, ഡിഗോൾ ജോൺ, ജോസ് ടി എം,
തോമസ് ജോൺ, സന്തോഷ് ആന്റണി,ജാൻസി വർഗ്ഗീസ്, സ്വപ്നാ ഷിനു തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
എയ്ഡൻ വർഗീസ്,റൂഫോസ് ഷിനു, ജെറമിയ ജോയ്മോൻ, ഫിയോണാ ഷിനു തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. അഗളി സഭാ ശുശ്രൂഷകൻ സിജു ഫിലിപ്പ്,വർഗീസ് എബ്രഹാം, ഷിനു പി. കുരുവിള തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് ആദിയോടന്തം നേതൃത്വം നൽകി. ഡോ.കെ. മുരളീധരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ആനക്കട്ടി ബഥനി മെഡിക്കൽ സെന്ററാണ് ടീമിലുള്ള പകുതിയോളം പേർക്ക് അക്കോമഡേഷൻ നൽകിയത്.
വാർത്ത: ജാൻസി ജോബ് വയനാട്

