ബംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെന്റർ വൺ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഡോക്ടർ വർഗീസ് ഫിലിം പ്രസിഡന്റ് പാസ്റ്റർ ജോർജ് എബ്രഹാം വൈസ് പ്രസിഡന്റ് പാസ്റ്റർ ടി എസ് മാത്യു സെക്രട്ടറി ബ്രദർ ജോസ് വർഗീസ് ജോയിൻ സെക്രട്ടറി ബ്രദർ എബി ജോർജ് ട്രഷറർ എന്നിവരടക്കം 23 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഹോറമാവ് അഗര ഐപിസി ഹെഡ് ക്വാർട്ടേഴ്സിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോക്ടർ വർഗീസ് ഫിലിപ്പിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 2025 മുതൽ 2027 ലേക്ക് ആണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
സെന്ററിന് പുതിയ നേതൃത്വം
