കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കായംകുളം മുൻസിപ്പാലിറ്റി വാർഡുകളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു എന്നീ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണംവും കരിയർ ഗൈഡ് ക്ലാസും നടന്നു.
പാസ്റ്റർ സിനോജ് ജോർജ് അധ്യക്ഷത വഹിച്ചു. കായംകുളം മുൻസിപ്പൽ ചെയർപേഴ്സൺ പി ശശികല ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു അവാർഡുകളുടെ വിതരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഈ സമീർ പാസ്റ്റർ വർഗീസ് ബേബി എന്നിവർ നിർവഹിച്ചു. മനുകുമാർ ആലിയോട് ഡോക്ടർ സജി ഫിലിം എന്നിവർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
