ഇതെന്താ ഇങ്ങനെ എന്ന് ചില സ്ഥലത്തെക്കുറിച്ചും അവിടെയുള്ള
വരുടെ ആത്മീയ അവസ്ഥയെക്കുറിച്ചും നാം ചിലപ്പോൾ ആശങ്ക
പ്പെടാറുണ്ട് . വലിയ പ്രവർത്തനങ്ങൾ നടന്നിട്ടും തക്കതായ ഫലം ലഭിക്കാത്ത പല സ്ഥലങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു സ്ഥലമാണ്
ഗലീലയിലെ ബേത്ത്സയിദ. ഉന്നതമായ ഒരു പാരമ്പര്യം ബേത്ത്സയിദക്ക് ഉണ്ട്. യോഹന്നാൻ 1:44 ൽ പറയുന്നത് കർത്താവിൻ്റെ
12 ശിഷ്യന്മാരിൽ മൂന്ന് പേർ ഇവിടുത്തുകാരായിരുന്നു .
“ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.”
കർത്താവിൻ്റെ പരസ്യ ശുശ്രൂഷാ കാലയളവിൽ വളരെ അത്ഭുതങ്ങൾ
നടന്ന ഒരു സ്ഥലമാണിത്. അതിൽ ഒന്നാണ് ഒരു കുരുടനെ സൗഖ്യമാക്കിയത് . മത്തായി 8:22-26 ഭാഗത്ത് ഇത് വിവരിച്ചിരിക്കുന്നു .
അവനെ ഊരിന് പുറത്തു കൊണ്ടു പോയാണ് ഇവനെ സൗഖ്യമാക്കി
യത് . മാത്രമല്ല ,ആദ്യ സ്പർശനത്തിൽ അവന് വ്യക്തമായ കാഴ്ച
ലഭിച്ചില്ല .വീണ്ടും തൊട്ടപ്പോഴാണ് കാഴ്ച ലഭിച്ചത് . മേലാൽ ഊരിൽ
കടക്കരുതെന്നും അവന് താക്കീത് നൽകി .” നീ ഊരിൽ കടക്കപോലും അരുതു” എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു ( 8:26). അത്രക്ക് അവിശ്വാസം ഉണ്ടായിരുന്ന ഒരു നാടായി
രുന്നു ബത്ത്സയിദ.
ബേത്ത്സയിദയെക്കുറിച്ച് കർത്താവ് വളരെ ഖേദത്തോടെ പറഞ്ഞത്:
മത്തായി 11:21, 22 “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.
എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മൂന്ന് അപ്പോസ്തലന്മാർ ജനിച്ച നാട് ,ഏറെ അത്ഭുതങ്ങൾ നടന്ന
നാട് .പക്ഷേ പ്രതീക്ഷിച്ച ഫലം അവിടെ നിന്നും ഉണ്ടായില്ല .
ഇന്നും ഇതുപോലെയുള്ള ചില സ്ഥലങ്ങൾ ഉണ്ട് .എത്ര പ്രവർത്തിച്ചിട്ടും ആരും മാനസാന്തരപ്പെടാത്തതും ,പ്രവർത്തനത്തിന്
തക്ക ഫലം ലഭിക്കാത്തതുമായ സ്ഥലങ്ങൾ ഉണ്ട് .അവിടെ പ്രവർത്തിക്കുന്നവരെ നാം കുറ്റപ്പെടുത്താറുണ്ട് ,അവർ നിരാശപ്പെടാറുമുണ്ട് .
എന്തെല്ലാം കണ്ടാലും , എന്തെല്ലാം കേട്ടാലും ഗുണപ്പെടാത്ത സ്ഥലങ്ങൾ . ഓർക്കുക ,കർത്താവിൻ്റെ കാലത്തും ഇങ്ങനെയുള്ള
സ്ഥലങ്ങൾ ഉണ്ടായിരുന്നു .
എന്നാൽ കർത്താവ് അവർക്ക് നൽകിയ താക്കീത് അവഗണി
ക്കരുത് . ന്യായവിധി ദിവസത്തിൽ ഇവിടുത്തുകാർ കൂടുതൽ ശിക്ഷ
അനുഭവിക്കേണ്ടി വരും . ഈ താക്കീത് അവർക്കു മാത്രമല്ല ,നമുക്ക്
ഏവർക്കും ബാധകമാണ് .ദൈവ വചനം ഏറ്റവും കൂടുതൽ കേൾക്കു
ന്നത് കേരളത്തിൽ ബ്രദറൺ ,പെന്തക്കോസ്ത് വിശ്വാസികളാണ് .
കോടികൾ ചിലവാകുന്ന കൺവൻഷനുകൾ ,ആഴ്ചയിൽ മൂന്ന്
യോഗങ്ങൾ ,വേർപെട്ടവർ എന്ന ഹുങ്ക്, പക്ഷേ സമൂഹത്തിൽ എന്ത്
മാന്യതയാണ് ഇന്ന് .അന്യോന്യം കലഹിച്ച് പുതിയ സഭകൾ ഉണ്ടാക്കുക ,മാതൃക ഇല്ലാത്ത ജീവിതം ,സാമൂഹ്യ പ്രതിബദ്ധത
യില്ലായ്മ ,സ്നേഹമില്ലായ്മ നിമിത്തം നാം അപമാനിക്കപ്പെടു
കയാണ് .ഒരു കാലത്ത് അത്ഭുതങ്ങളും അയാളങ്ങളും വീര്യപ്രവർ
ത്തികളും നടന്ന സഭകൾ ഇന്ന് ലവോദിക്യയിലെ സഭ പോലെയായി.
ദുരുപദേഷ്ടാക്കളും ,കള്ള പ്രവാചകന്മാരും ,വ്യാജ രോഗശാന്തി
ക്കാരും അരങ്ങ് വാഴുന്നു .
താക്കീത് മറക്കരുത് . ലൂക്കോസ്12:47 ,48 :”യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും.അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും”. നാം ഏറെ കേട്ടവരും കേൾപ്പിക്കുന്നവരുമാണ് ,
ഏറെ നന്മകൾ അനുഭവിച്ചവരാണ്. കപടഭക്തിയും ശീതോഷ്ണ
നിലപാടുകളും ദൈവം വെറുക്കുന്നു .
ഞങ്ങളുടെ നാട്ടിൽ നിന്ന് മൂന്ന് അപ്പോസ്തലന്മാർ ഉണ്ടായിരുന്നു
വെന്ന് അവർക്ക് അഭിമാനിക്കാം.അവരുടെയിടയിൽ പണ്ട്
നടന്ന അത്ഭുതങ്ങളെ ഓർപ്പിച്ച് ജനങ്ങളെ വൈകാരികമായി
ഇളക്കാം.തറവാടിൻ്റെ പഴയ മഹത്വം വർണിക്കലല്ലേ, മിക്ക പ്രസംഗ
ങ്ങളും. അമ്മാവന്മാർ തന്നെ തറവാടിൻ്റെ മേൽക്കൂരക്ക് തീയിട്ടിട്ട്
വേദിയിൽ തീയിറക്കുമ്പോൾ കത്തുന്നത് അത്യാഗ്നി ആണെന്ന്
എന്ന് തിരിച്ചറിയും . ” സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു (യിരെ. 6:14) ” എന്ന് പറഞ്ഞിരിക്കുന്നത്
ഈ കാലഘട്ടത്തിലെ പ്രഭാഷകരെക്കുറിച്ചു കൂടെ ആണ്.
നമുക്ക് മടങ്ങി വരാം. ഒരു യഥാർത്ഥ ഉണർവിനായി സമർപ്പിച്ച് പ്രാർത്ഥിക്കാം .
